ബട്ടൻസിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമം, കാസർഗോഡ് സ്വദേശി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കാസർകോട് സ്വദേശി മുഹമ്മദ് ബിഷറത്താണ് പിടിയിലായത്. ബട്ടൻസിന്റെ രൂപത്തിലുള്ള സ്വർണമാണ് പ്രതിയിൽ നിന്നും…
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കാസർകോട് സ്വദേശി മുഹമ്മദ് ബിഷറത്താണ് പിടിയിലായത്. ബട്ടൻസിന്റെ രൂപത്തിലുള്ള സ്വർണമാണ് പ്രതിയിൽ നിന്നും…
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കാസർകോട് സ്വദേശി മുഹമ്മദ് ബിഷറത്താണ് പിടിയിലായത്. ബട്ടൻസിന്റെ രൂപത്തിലുള്ള സ്വർണമാണ് പ്രതിയിൽ നിന്നും പോലീസ് പിടികൂടിയത്.
കുട്ടികളുടെ വസ്ത്രത്തിൽ ബട്ടൻസ് രൂപത്തിലാക്കിയ രീതിയിലായിരുന്നു സ്വർണം ഘടിപ്പിച്ചിരുന്നത്. സ്വർണമാണെന്ന് മനസിലാവാതിരിക്കാൻ ഇതിന്റെ നിറവും വ്യത്യാസപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇത്തരത്തിൽ 12 വസ്ത്രങ്ങളിൽ നിന്നുമായി 235 ഗ്രാം സ്വർണമാണ് പോലീസ് പിടിച്ചെടുത്തത്. കസ്റ്റംസ് പരിശോധനയ്‌ക്ക് ശേഷം ഇയാൾ പുറത്തിറങ്ങിയിരുന്നു. ഇതിനു ശേഷം പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ബിഷറത്ത് പിടിയിലായത്