ആർത്തവ വേദന ഒഴിവാക്കാൻ ഗർഭനിരോധന ഗുളിക കഴിച്ചു; രക്തം കട്ടപിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം
ലണ്ടൻ ∙ ആർത്തവ വേദന ഒഴിവാക്കുന്നതിനായി ഗർഭനിരോധന ഗുളിക കഴിച്ച പെൺകുട്ടി മരിച്ചു. യുകെയിലാണു സംഭവം. ലൈല ഖാൻ എന്ന പതിനാറുകാരിയാണു മരിച്ചത്. ആർത്തവ വേദന കുറയ്ക്കാന്‍…
ലണ്ടൻ ∙ ആർത്തവ വേദന ഒഴിവാക്കുന്നതിനായി ഗർഭനിരോധന ഗുളിക കഴിച്ച പെൺകുട്ടി മരിച്ചു. യുകെയിലാണു സംഭവം. ലൈല ഖാൻ എന്ന പതിനാറുകാരിയാണു മരിച്ചത്. ആർത്തവ വേദന കുറയ്ക്കാന്‍…
ലണ്ടൻ ∙ ആർത്തവ വേദന ഒഴിവാക്കുന്നതിനായി ഗർഭനിരോധന ഗുളിക കഴിച്ച പെൺകുട്ടി മരിച്ചു. യുകെയിലാണു സംഭവം. ലൈല ഖാൻ എന്ന പതിനാറുകാരിയാണു മരിച്ചത്. ആർത്തവ വേദന കുറയ്ക്കാന്‍ ഗർഭനിരോധന ഗുളിക കഴിക്കാമെന്ന സുഹൃത്തുക്കളുടെ ഉപദേശത്തെ തുടർന്നാണ് പെൺകുട്ടി മരുന്ന് കഴിച്ചതെന്നാണു റിപ്പോർട്ട്.
നവംബർ 25 മുതൽ ഡിസംബർ 5 വരെ തുടർച്ചയായി മരുന്നു കഴിച്ചു. തുടർന്ന് പെൺകുട്ടിക്ക് കടുത്ത തലവേദനയും ഛർദിയും ഉണ്ടായി. ആരോഗ്യനില മോശമായതിനെ തുടർന്ന് കുടുംബം പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു.
‘‘ഞായറാഴ്ച രാത്രിയാണ് അവൾക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയത്. അരമണിക്കൂർ കൂടുമ്പോൾ ഛർദിച്ചു. തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ പോയി. വയറിലെ ‘ഗ്യാസാണ്’ അസ്വസ്ഥതകൾക്കു കാരണമെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അവർ അപ്പോൾ തന്നെ ചില മരുന്നുകൾ നൽകി.
മരുന്നു കഴിച്ച ശേഷം കുറവില്ലെങ്കില്‍ ബുധനാഴ്ച വീണ്ടും പരിശോധനയ്ക്ക് എത്തണമെന്ന് അറിയിച്ചു. വീട്ടിൽ തിരികെ എത്തിയ അവളുടെ ആരോഗ്യനില പിന്നീട് വളരെ മോശമായി. വേദന സഹിക്കാനാവാതെ നിലവിളിച്ചു. ശുചിമുറിയിൽ ബോധംകെട്ടുവീണ അവളെ വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു’’ – ലൈലയുടെ ബന്ധു പറഞ്ഞു.
ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയിൽ ലൈലയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഡിസംബർ 13ന് ശസ്ത്രക്രിയയ്ക്കു വിധേയയാക്കി എങ്കിലും മസ്തിഷ്ക മരണം സംഭവിച്ചു. ലൈലയുടെ അവയവങ്ങള്‍ ദാനം ചെയ്തതായും കുടുംബം അറിയിച്ചു.