അയോധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി; ലക്നൗവിൽ 2 പേർ അറസ്റ്റിൽ, ആസൂത്രകന് ഐഎസ്ഐ ബന്ധം

അയോധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി; ലക്നൗവിൽ 2 പേർ അറസ്റ്റിൽ, ആസൂത്രകന് ഐഎസ്ഐ ബന്ധം

January 4, 2024 0 By Editor

അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടു പേരെ ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുനേർക്കും ഭീഷണിയുണ്ടായിരുന്നു. ഗോണ്ടയിൽനിന്നുള്ള തഹർ സിങ്, ഓം പ്രകാശ് മിശ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സുബൈർ ഖാൻ എന്നയാളാണ് ഇത് ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു

എക്സ് പ്ലാറ്റ്ഫോമിലൂടെ ആദിത്യനാഥ്, എസ്ടിഎഫ് മേധാവി അമിതാഭ് യാഷ്, അയോധ്യയിലെ രാമക്ഷേത്രം എന്നിവയ്ക്കുനേരെയാണ് പ്രതികൾ ഭീഷണി മുഴക്കിയത്. @iDevendraOffice എന്ന എക്സ് ഹാൻഡിലിൽനിന്നാണ് പോസ്റ്റ് വന്നത്. ഭീഷണി സന്ദേശം അയയ്ക്കാനായി ‘alamansarikhan608@gmail.com’, ‘zubairkhanisi199@gmail.com’ എന്നീ ഇമെയിൽ ഐഡികളാണ് ഉപയോഗിച്ചതെന്ന് എസ്ടിഎഫിന്റെ പ്രസ്താവനയിൽ പറയുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ ഫോണുകൾ കണ്ടെടുത്തു.

അയോധ്യയില്‍ ജനുവരി 22 നാണ് പ്രതിഷ്ഠാ പരിപാടികള്‍ നടക്കുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.