‘ഭർത്താവിന്റെ’ മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു; പിന്നാലെ മരിച്ചത് ഭർത്താവല്ലെന്ന് അറിയിച്ച് ആശുപത്രി

‘ഭർത്താവിന്റെ’ മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു; പിന്നാലെ മരിച്ചത് ഭർത്താവല്ലെന്ന് അറിയിച്ച് ആശുപത്രി

January 7, 2024 0 By Editor

ഭുവനേശ്വർ∙ ‘ഭർത്താവിന്റെ മൃതദേഹം’ സംസ്കരിച്ചതിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു. എന്നാൽ, തൊട്ടുപിന്നാലെ മരിച്ചത് യുവതിയുടെ ഭർത്താവല്ലെന്നും അദ്ദേഹം ഇപ്പോഴും ചികിത്സയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഒഡീഷയിലാണ് സംഭവം. ആശുപത്രിയിലെ എസി പൊട്ടിത്തെറിച്ച് പരുക്കേറ്റ എസി ടെക്നീഷ്യൻ ദിലീപ് സാമന്തരായ് (34) യുടെ ഭാര്യ സോന (24) ആണ് ജീവനൊടുക്കിയത്.

ദിലീപ് മരിച്ചെന്നറിയിച്ച് ആശുപത്രി അധികൃതരാണ് മൃതദേഹം കൈമാറിയത്.
ഭുവനേശ്വറിലെ ഒരു ആശുപത്രിയിൽ ഡിസംബർ 29ന് എസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ദിലീപ് ഉൾപ്പെടെ 4 എസി ടെക്നീഷ്യന്മാർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ദിലീപ്, ജ്യോതിരഞ്ജൻ, സിമാഞ്ചൽ, ശ്രിതം എന്നിവർക്കാണ് പരുക്കേറ്റത്.

ഡിസംബർ 30ന് ജ്യോതിരഞ്ജനും ജനുവരി 3ന് ശ്രീതാമും മരിച്ചു.
തിനിടെ, ദിലീപാണ് മരിച്ചതെന്ന് അറിയിച്ച് ആദ്യ മൃതദേഹം കുടുംബത്തിന് കൈമാറി. പൊള്ളലേറ്റ് കത്തിക്കരിഞ്ഞതിനാൽ മൃതദേഹം തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു. മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ ദുഃഖം താങ്ങാനാകാതെ പുതുവർഷ ദിനത്തിൽ ദിലീപിന്റെ ഭാര്യ സോന ആത്മഹത്യ ചെയ്തു. എന്നാൽ, ദിലീപ് ജീവിച്ചിരിപ്പുണ്ടെന്നും നൽകിയ മൃതദേഹം ജ്യോതിരഞ്ജന്റെതാണെന്നും വെള്ളിയാഴ്ചയോടെ ആശുപത്രി അധികൃതർ വ്യക്തമാക്കുകയായിരുന്നു.

Women’s Georgette Fabric Kurti with Dupatta for Any Occassion | Kurti Set for Women

വിവരം പുറത്തുവന്നതിനു പിന്നാലെ, ദിലീപിന്റെയും ജ്യോതിരഞ്ജന്റെയും കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി. ‘‘എന്റെ കുടുംബം തകർന്നു. ആശുപത്രി നൽകിയ തെറ്റായ വിവരത്തിന്റെ പേരിൽ എന്റെ മരുമകൾ ആത്മഹത്യ ചെയ്തു’’– സോനയുടെ അമ്മാവൻ രബീന്ദ്ര ജെന പറഞ്ഞു. ജ്യോതിരഞ്ജന്റെ കുടുംബത്തിന് അന്ത്യകർമങ്ങൾ പോലും ചെയ്യാൻ കഴിഞ്ഞില്ല.

എന്നാൽ, തങ്ങൾക്കു തെറ്റുപറ്റിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ‘‘ഞങ്ങൾ തെറ്റ് ചെയ്തിട്ടില്ല. എസി നന്നാക്കാൻ ഒരു സ്വകാര്യ സ്ഥാപനമാണ് ടെക്നീഷ്യന്മാരെ ഏർപ്പെടുത്തിയത്. പൊട്ടിത്തെറിക്കു പിന്നാലെ, ചികിത്സയ്ക്കായി പ്രവേശിപ്പിക്കുമ്പോൾ, ആ സ്ഥാപനവുമായി ബന്ധമുള്ള ഒരു കരാറുകാരനാണ് ഓരോരുത്തരെയും തിരിച്ചറിഞ്ഞത്. പരുക്കേറ്റ ഓരോരുത്തരെയും ബന്ധുക്കൾ ആശുപത്രിയിൽ വച്ചു കണ്ടിരുന്നു. എല്ലാ നിയമനടപടികളും പാലിച്ചിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തശേഷം അതു ദിലീപിന്റേതല്ലെന്ന് കുടുംബത്തിൽനിന്ന് ആരും പറഞ്ഞില്ല’’ – ആശുപത്രി സിഇഒ സ്മിത പാധി പറഞ്ഞു.