ഇഞ്ചോടിഞ്ഞ് പോരാട്ടത്തില്‍ കോഴിക്കോടിനെ മറികടന്ന് സംസ്ഥാന സ്കൂള്‍ കലോല്‍സവകിരീടം കണ്ണൂരിന്

ഇഞ്ചോടിഞ്ഞ് പോരാട്ടത്തില്‍ കോഴിക്കോടിനെ മറികടന്ന് സംസ്ഥാന സ്കൂള്‍ കലോല്‍സവകിരീടം കണ്ണൂരിന്

January 8, 2024 0 By Editor

കൊല്ലം∙ അഞ്ചു രാപ്പകലുകൾ കലയുടെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ കലോത്സവ കിരീടം കണ്ണൂരിലേക്ക്. 952 പോയിന്റു നേടിയാണ് 23 വർഷങ്ങൾക്കു ശേഷം കണ്ണൂർ 117.5 പവൻ വരുന്ന സ്വർണക്കപ്പിൽ മുത്തമിട്ടത്. സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന്റെ 4-ാം കിരീടനേട്ടമാണിത്.  കോഴിക്കോട് (949 പോയന്റ്) രണ്ടാം സ്ഥാനവും പാലക്കാട് (938 പോയന്റ്) മൂന്നാം സ്ഥാനവും നേടി.

ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കണ്ണൂർ വിജയകിരീടം ചൂടിയത്. ആദ്യ നാല് ദിവസങ്ങളിലെ കണ്ണൂരിന്റെ ആധിപത്യം മറികടന്ന് ഇന്നലെ രാത്രിയോടെ കോഴിക്കോട് മുന്നിലെത്തിയിരുന്നു. അവസാന ദിനം കിരീടം ഉറപ്പിച്ച് കോഴിക്കോട് മുന്നേറിയെങ്കിലും അവസാന മത്സരയിനങ്ങളിൽ നടത്തിയ മുന്നേറ്റത്തിലൂടെയാണ് കണ്ണൂർ കിരീടം നേടിയത്.

മറ്റു ജില്ലകളുടെ പോയന്റു നില

തൃശൂർ 925
മലപ്പുറം 913
കൊല്ലം 910
എറണാകുളം 899
തിരുവനന്തപുരം 870
ആലപ്പുഴ 852
കാസർകോട് 846
കോട്ടയം 837
വയനാട് 818
പത്തനംതിട്ട 774
ഇടുക്കി 730