15കാരനായ വിദ്യാർഥിയുമായി മൈതാനത്ത് ലൈംഗിക ബന്ധം, നഗ്നച്ചിത്രം അയച്ചുകൊടുത്തു; യുകെയിൽ അധ്യാപികയ്ക്ക് ആജീവനാന്ത വിലക്ക്

ലണ്ടൻ∙: യുകെയിൽ പതിനഞ്ചു വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്ക്കു ജോലിയിൽനിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തി. ബെക്കിങ്ഹാംഷെയറിലെ പ്രിൻസസ് റിസ്‌ബറോ സ്കൂളിൽ പഠിപ്പിക്കുന്നതിനിടയിൽ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ…

ലണ്ടൻ∙: യുകെയിൽ പതിനഞ്ചു വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്ക്കു ജോലിയിൽനിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തി. ബെക്കിങ്ഹാംഷെയറിലെ പ്രിൻസസ് റിസ്‌ബറോ സ്കൂളിൽ പഠിപ്പിക്കുന്നതിനിടയിൽ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് 38 വയസ്സുകാരിയായ കാൻഡിസ് ബാർബറിനെ 2021ൽ ആറു വർഷം തടവിന് ശിക്ഷിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം കാൻഡീസിനെ ടീച്ചിങ് റജിസ്റ്ററിൽനിന്നു പുറത്താക്കിയത്. ഇതിലേക്ക് കാൻഡീസിന് ഇനി അപേക്ഷിക്കാനും സാധിക്കില്ല. വിദ്യാർഥികളോടുള്ള ബാർബറിന്റെ സമീപനം വളരെ മോശമായിരുന്നെന്നും ഭാവിയിൽ ഇവർ അധ്യാപനം നടത്തുന്നത് മാതാപിതാക്കൾക്ക് ആശങ്കയുണ്ടാകുമെന്നതിനാലാണ് വിലക്കേർപ്പെടുത്തിയതെന്നും അധികൃതർ പറഞ്ഞു.

വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ കാൻഡിസ് ബാബർ, അശ്ലീല സന്ദേശങ്ങളും നഗ്നച്ചിത്രങ്ങളും ഉൾപ്പെടെ പതിനഞ്ചു വയസ്സുകാരന് അയച്ചിരുന്നതായി വിചാരണയിൽ വ്യക്തമായിരുന്നു. 2018 മുതലാണ് ഇവർ വിദ്യാർഥിക്ക് സന്ദേശമയയ്ക്കാൻ തുടങ്ങിയത്. ഇതിനുശേഷം ഒരു ദിവസം പാടത്തുവച്ചാണ് വിദ്യാർഥിയുമായി ബാബർ ലൈംഗിക ബന്ധത്തിലേർ‌പ്പെട്ടത്.

ക്ലാസിൽ പഠിപ്പിക്കുന്നതിനും സ്കൂൾ അസംബ്ലിക്കിടയിലും പോലും വിദ്യാർഥിക്ക് ബാബർ സന്ദേശം അയച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ച് മറ്റുള്ളവരെ അറിയിച്ചാൽ സ്കൂളിൽനിന്നു പുറത്താക്കുമെന്ന് വിദ്യാർഥിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ കോടതിയിൽ താൻ നിരപരാധിയാണെന്ന നിലപാടിൽ ബാബർ ഉറച്ചുനിന്നു. കോടതി ശിക്ഷിച്ചതിനു പിന്നാലെ ബാബറിൽനിന്നും ഭർത്താവ് വിവാഹമോചനം നേടി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story