തെരുവുനായയുടെ കടിയേറ്റ യുവതി വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു

പാലക്കാട്: തെരുവുനായയുടെ കടിയേറ്റ യുവതി വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു. പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. പടിഞ്ഞാറങ്ങാടി തെക്കിണത്തേതിൽ അഹമ്മദ് കബീറിന്റെ ഭാര്യ മൈമുനയാണ്(48) മരിച്ചത്. ജനുവരി 15നാണ്…

പാലക്കാട്: തെരുവുനായയുടെ കടിയേറ്റ യുവതി വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു. പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. പടിഞ്ഞാറങ്ങാടി തെക്കിണത്തേതിൽ അഹമ്മദ് കബീറിന്റെ ഭാര്യ മൈമുനയാണ്(48) മരിച്ചത്. ജനുവരി 15നാണ് മൈമുനയ്ക്ക് തെരുവുനായയുടെ കടിയേറ്റത്.

വെള്ളമെടുക്കാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയ മൈമനയെ തെരുവുനായ മുഖത്ത് കടിക്കുകയായിരുന്നു. താടിയെല്ലിനും ചെവിക്കുമാണ് കടിയേറ്റത്. ഉടൻതന്നെ മൈമുനയെ ആശുപത്രിയിൽ എത്തിക്കുകയും പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകുകയും ചെയ്തു. മൂന്ന് ഡോസ് വാക്സിനാണ് എടുത്തത്. ഇതിനുശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍, മൈമുനയ്‌ക്ക് ഈ മാസം നാലിന് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് തൃശൂർ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. തിങ്കളാഴ്ചാണ് മൈമുന മരിച്ചത്.

മൈമുനയുടെ മരണം പേ വിഷബാധ മൂലമാണ് മരിച്ചതെന്ന് കഴിഞ്ഞ ദിവസമാണ് തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ സ്ഥിരീകരിച്ചത്. മൈമുനയെ കടിച്ച നായയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇക്കാലയളവിൽ പടിഞ്ഞാറങ്ങാടിയിലും സമീപപ്രദേശങ്ങളിലുമായി 12 പേർക്ക് നായയുടെ കടിയേറ്റിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story