മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകൻ വിഭാകർ ശാസ്ത്രി കോണ്ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിന്റെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വമെടുത്തത്.…

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകൻ വിഭാകർ ശാസ്ത്രി കോണ്ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിന്റെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വമെടുത്തത്. കോൺഗ്രസിൽ നിന്ന് രാജിവച്ച് മണിക്കൂറുകൾക്കകമാണ് വിഭാകർ ശാസ്ത്രിയുടെ ബിജെപി പ്രവേശനം.
ലാൽ ബഹദൂർ ശാസ്ത്രിയുടെ ‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന വീക്ഷണത്തെ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയുമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത് എന്നും ബിജെപി അംഗത്വമെടുത്തതിന് ശേഷം വിഭാകർ ശാസ്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവയ്ക്കുന്ന കാര്യം എക്‌സ് ഹാൻഡിലൂടെയാണ് വിഭാകർ ശാസ്ത്രി പ്രഖ്യാപിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിഭാകർ ശാസ്ത്രി കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.