കെ-റൈസ് ഉടൻ; വിതരണം സപ്ലൈകോ വഴി; കാർഡിന് പ്രതിമാസം 10 കിലോ അരി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ‘കെ-റൈസ് ’ ഉടനെത്തും. മിതമായ നിരക്കിൽ ഗുണമേന്മയുള്ള അരി ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രേഡ് മാർക്ക് വച്ച് അരി…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ‘കെ-റൈസ് ’ ഉടനെത്തും. മിതമായ നിരക്കിൽ ഗുണമേന്മയുള്ള അരി ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രേഡ് മാർക്ക് വച്ച് അരി…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ‘കെ-റൈസ് ’ ഉടനെത്തും. മിതമായ നിരക്കിൽ ഗുണമേന്മയുള്ള അരി ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രേഡ് മാർക്ക് വച്ച് അരി വിതരണം ചെയ്യുന്നത്. കാർഡൊന്നിന് 10 കിലോ പുഴുക്കലരിയായിരിക്കും നൽകുക. കാർഡ് ഉടമകൾക്ക് ഇപ്പോഴുള്ള വിഹിതത്തിനു പുറമേയാണിത്.
ചമ്പാവ്, മട്ട തുടങ്ങിയ ഇനങ്ങളാകും നൽകുക. അഞ്ച്, പത്ത് കിലോ പായ്‌ക്കറ്റുകളിലാകും അരി ലഭ്യമാക്കുക. ഇവയുടെ സ്റ്റോക്കെടുക്കാൻ സിവിൽ സപ്ലൈസ് കമ്മീഷണർക്കും ഡയറക്ടർമാർക്കും നേരത്തേ നിർദേശം നൽകിയിരുന്നു. വിലയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. എങ്കിലും പരമാവധി 28 രൂപ നിരക്കിനാകും സാധ്യത. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്ന് അരി എത്തിക്കുന്നതിനുള്ള ചർച്ചയും പുരോഗമിക്കുകയാണ്.
കേന്ദ്ര സർക്കാരിന്റെ ഭാരത് അരി കിലോയ്ക്ക് 29 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. വില കുറവായതിനാൽ പെട്ടെന്ന് തന്നെ അരി വിറ്റ് പോകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആന്ധ്രാ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും അരിയെത്തിക്കാനുള്ള ചർച്ചകൾ നടത്തുന്നുണ്ട്.
പൊതുജനങ്ങൾക്ക് കേന്ദ്രം നൽകുന്ന ഭാരത് അരിയ്ക്ക് വൻ ഡിമാൻഡ് ആണ് കേരളത്തിലുള്ളത്. പൊതുജനങ്ങൾക്ക് ആകെയുണ്ടായിരുന്ന ആശ്വാസം സപ്ലൈകോ വഴി സബ്‌സിഡിയിൽ സാധനങ്ങൾ ലഭിക്കുന്നു എന്നതായിരുന്നു. എന്നാൽ അടുത്തിടെ എല്ലാ സാധനങ്ങൾക്കും വില കൂട്ടിയിരുന്നു.