രഞ്ജിയില്‍ കളിച്ചില്ല ; ഇഷാന്‍ കിഷനെയും, ശ്രേയസ് അയ്യരെയും കാത്തിരിക്കുന്നത് ബിസിസിഐയുടെ ‘മുട്ടന്‍ പണി’ ?

രഞ്ജിയില്‍ കളിച്ചില്ല ; ഇഷാന്‍ കിഷനെയും, ശ്രേയസ് അയ്യരെയും കാത്തിരിക്കുന്നത് ബിസിസിഐയുടെ ‘മുട്ടന്‍ പണി’ ?

February 23, 2024 0 By Editor

മുംബൈ: രഞ്ജി ട്രോഫി കളിക്കാത്ത ഇഷാന്‍ കിഷനും, ശ്രേയസ് അയ്യര്‍ക്കും എതിരെ ബിസിസിഐ നടപടി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇരുവരെയും ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കരാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട താരങ്ങളെക്കുറിച്ച് ബിസിസിഐ തീരുമാനമെടുത്തിട്ടുണ്ട്. ഇത് ഉടന്‍ പുറത്തുവിടും. 2022-23ലെ കരാര്‍ പട്ടികയില്‍ കിഷന്‍ സി വിഭാഗത്തിലും അയ്യര്‍ ബി വിഭാഗത്തിലും ഉള്‍പ്പെട്ടിരുന്നു.

ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത ദേശീയ താരങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. നടുവേദന മൂലമാണ് ശ്രേയസ് രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനിന്നത്.  എന്നാല്‍ താരത്തിന് പുതിയ പരിക്കുകളില്ലെന്ന് എന്‍സിഎ ബിസിസിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ശ്രേയസ് അയ്യര്‍ക്ക് തിരിച്ചടിയാകും.

രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ കാരണം ഇഷാന്‍ വ്യക്തമാക്കിയിട്ടില്ല. ഐപിഎല്ലിനുള്ള തയ്യാറെടുപ്പിലാണ് ഇഷാനെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam