
മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടി മാതാവ് ; മലപ്പുറം താനൂർ സ്വദേശിനി അറസ്റ്റിൽ
February 28, 2024മലപ്പുറം: പിഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് അമ്മ കൊന്ന് കുഴിച്ചു മൂടിയത്.
മലപ്പുറം താനൂരിലാണ് സംഭവം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ താനൂർ ഒട്ടുംപുറം സ്വദേശിനി ജുമൈലത്ത് (29) നെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നത്. പ്രദേശവാസികൾ നൽകിയ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. നവജാത ശിശുവിനെ കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. മൂന്ന് ദിവസം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്.