ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതം

ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതം

March 5, 2024 0 By Editor

ന്യൂയോർക്ക്: സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, മെസഞ്ചർ ഇൻസ്റ്റഗ്രാം എന്നിവ ആഗോളതലത്തിൽ തകരാറിലായി. ചൊവ്വാഴ്ച 9 മണിയോടെയാണ് സമൂഹമാധ്യമങ്ങൾ തകരാറിലായത്. സാങ്കേതിക പ്രശ്നങ്ങളാണ് തകരാറിന് കാരണമെന്നാണ് കരുതുന്നത്. അസ്വാഭാവികമായി അക്കൗണ്ടുകൾ തനിയെ ലോഗ്ഔട്ട് ആകുകയായിരുന്നു. ഇരു മാധ്യമങ്ങളും തകരാറിലായതായി എക്സ് പ്ലാറ്റ്ഫോമിൽ ഉപഭോക്താക്കൾ പങ്കു വച്ചു.

എക്സിൽ ഇപ്പോൾ ട്രെൻഡിങ്ങാണ് മെറ്റയുടെ സാങ്കേതിക തകരാർ. സാങ്കേതിക പ്രശ്നങ്ങളാണ് തകരാറിന് കാരണമെന്നാണ് കരുതുന്നത്. എന്നാൽ മെറ്റ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.