കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സിൽ എൻജിനീയർ; 623 ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) വിവിധ പ്രോജക്ടുകളിലേക്ക് എൻജിനീയർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.bel-inida.in/careers ൽ ലഭിക്കും. നിയമനം…

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) വിവിധ പ്രോജക്ടുകളിലേക്ക് എൻജിനീയർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.bel-inida.in/careers ൽ ലഭിക്കും. നിയമനം ഇന്ത്യയിലെവിടെയുമാകാം.

ഒഴിവുകൾ- 1. ട്രെയിനി എൻജിനീയർ-ഒഴിവുകൾ 517;

2. ഫീൽഡ് ഓപറേഷൻ എൻജിനീയർ 29.

3. സീനിയർ ഫീൽഡ് ഓപറേഷൻ എൻജിനീയർ 6.

യോഗ്യത: എം.ടെക്/എം.ഇ/ബി.ടെക്/ബി.ഇ-ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി.

ട്രെയിനി എൻജിനീയർ തസ്തികയിൽ രണ്ടുവർഷത്തെ കരാർ നിയമനമാണ്. പ്രവൃത്തി പരിചയം ആവശ്യമില്ല. മറ്റ് തസ്തികകളിൽ മൂന്നുവർഷത്തെ കരാർ നിയമനമായിരിക്കും. ഫീൽഡ് ഓപറേഷൻ എൻജിനീയർക്ക് 5-7 വർഷത്തെയും സീനിയർ ഫീൽഡ് ഓപറേഷൻ എൻജിനീയർ തസ്തികക്ക് 8 വർഷത്തെയും പ്രവൃത്തി പരിചയം വേണം.

ബെൽ സോഫ്റ്റ് വെയർ എസ്.ബി.യു യൂനിറ്റിൽ-​ട്രെയിനി എൻജിനീയർ-ഒഴിവുകൾ 47, ബംഗളൂരു, ഡൽഹി, ഗാസിയാബാദ്, വിശാഖപട്ടണം, മുംബൈ, ഇന്തോർ, കൊച്ചി, കൊൽക്കത്ത എന്നിവിടങ്ങളിലാണ് നിയമനം. കാലാവധി മൂന്നു വർഷം. യോഗ്യത: ബി.ഇ/ബി.ടെക്-സി.എസ്.ഇ/ഐ.എസ്/ഐ.ടി 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.

എസ്‍.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് പാസ് മാർക്ക് മതി. പ്രായപരിധി 28 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. ഓൺ​ലൈനായി മാർച്ച് ഏഴുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 177 രൂപ. (ജനറൽ/ഒ.ബി.സി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് മാത്രം). മാസ ശമ്പളം ആദ്യവർഷം 30,000 രൂപ, രണ്ടാം വർഷം 35000 രൂപ, മൂന്നാം വർഷം 40,000 രൂപ.

ബെൽ മിലിട്ടറി കമ്യൂണിക്കേഷൻ & റഡാർ എസ്.ബി.യു യൂനിറ്റിൽ (ബാംഗ്ലൂർ കോംപ്ലക്സ്)-സീനിയർ അസിസ്റ്റന്റ് എൻജിനീയർ-ഒഴിവുകൾ 24, ശമ്പളനിരക്ക് 30,000-12000 രൂപ. കൊച്ചി, ഗുവാഹതി, ഡൽഹി, ശ്രീനഗർ, മുംബൈ, കാർവാർ, പോർട്ട്ബ്ലയർ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് നിയമനം. കാലാവധി അഞ്ചുവർഷം. ജൂനിയർ കമീഷൻഡ് ഓഫിസർ പദവിയിൽ വിരമിച്ചവർക്കാണ് അവസരം.

ബന്ധപ്പെട്ട മേഖലയിൽ 15 വർഷത്തെ പരിചയം വേണം. പ്രായപരിധി 50 വയസ്സ്. മാർച്ച് 20 വരെ അപേക്ഷകൾ സ്വീകരിക്കും. യോഗ്യതാ മാനദണ്ഡങ്ങൾ വിജ്ഞാപനത്തിലുണ്ട്. അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും സൈറ്റ് സന്ദർശിക്കുക.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story