സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ജൂലൈ ഏഴിന് ; ഏപ്രിൽ രണ്ടുവരെ അപേക്ഷിക്കാം
സി.ബി.എസ്.ഇ ഡൽഹി ദേശീയതലത്തിൽ ജൂലൈ ഏഴിന് നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഏപ്രിൽ രണ്ടുവരെ അപേക്ഷിക്കാം. പരീക്ഷക്ക് രണ്ടു പേപ്പറാണുള്ളത്. ഫീസ് ഒരു പേപ്പറിന് 1000…
സി.ബി.എസ്.ഇ ഡൽഹി ദേശീയതലത്തിൽ ജൂലൈ ഏഴിന് നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഏപ്രിൽ രണ്ടുവരെ അപേക്ഷിക്കാം. പരീക്ഷക്ക് രണ്ടു പേപ്പറാണുള്ളത്. ഫീസ് ഒരു പേപ്പറിന് 1000…
സി.ബി.എസ്.ഇ ഡൽഹി ദേശീയതലത്തിൽ ജൂലൈ ഏഴിന് നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് ഏപ്രിൽ രണ്ടുവരെ അപേക്ഷിക്കാം. പരീക്ഷക്ക് രണ്ടു പേപ്പറാണുള്ളത്. ഫീസ് ഒരു പേപ്പറിന് 1000 രൂപ. രണ്ടു പേപ്പറിനുംകൂടി 1200 മതി. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് യഥാക്രമം 500, 600 മതിയാകും. ജി.എസ്.ടി കൂടി നൽകേണ്ടതുണ്ട്. വിജ്ഞാപനം https://ctet.nic.inൽ.
കേന്ദ്രീയ വിദ്യാലയങ്ങൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ ഉൾപ്പെടെ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യതനിർണയ പരീക്ഷയാണിത്. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലേക്ക് പേപ്പർ ഒന്നിലും ആറുമുതൽ എട്ടുവരെ പേപ്പർ രണ്ടിലും യോഗ്യത വേണം. രാവിലെയും ഉച്ചക്കുശേഷവുമാണ് പരീക്ഷ.
കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷകേന്ദ്രമുണ്ടാകും. മുൻഗണന ക്രമത്തിൽ നാലു കേന്ദ്രങ്ങൾ സെലക്ട് ചെയ്യാം. 60 ശതമാനം സ്കോർ ചെയ്യുന്നവർക്കാണ് വിജയം. സ്കോർ മെച്ചപ്പെടുത്താൻ എത്ര തവണ വേണമെങ്കിലും പരീക്ഷ എഴുതാം. സി.ടെറ്റ് സർട്ടിഫിക്കറ്റിന് അധ്യാപക നിയമനത്തിനായി ജീവിതകാലം മുഴുവൻ പ്രാബല്യമുണ്ട്.