മീനമാസ പൂജയും ഉത്സവവും: ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി വി.എൻ മഹേഷ് നമ്പൂതിരിയാണ് നട തുറക്കുക. ഇന്ന് വൈകിട്ട്…

പത്തനംതിട്ട: മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി വി.എൻ മഹേഷ് നമ്പൂതിരിയാണ് നട തുറക്കുക. ഇന്ന് വൈകിട്ട് 5:00 മണിക്ക് നട തുറന്ന് ദീപങ്ങൾ തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി താഴെയുള്ള തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിക്കുന്നതാണ്. ശേഷം ഭക്തരെ പതിനെട്ടാം പടി കയറ്റാൻ അനുവദിക്കും. ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല.

നാളെ പുലർച്ചെ നാളെ 4:30-ന് പള്ളി ഉണർത്തൽ ചടങ്ങുകൾ ഉണ്ടാകും. 5 മണിക്ക് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും ഉണ്ടായിരിക്കും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമവും, 5:30 മുതൽ 7:00 മണി വരെയും, 9:00 മണി മുതൽ 11:00 വരെയും നെയ്യഭിഷേകവും ഉണ്ടായിരിക്കുന്നതാണ്. 7.30-ന് ഉഷപൂജ, ഉദയാസ്തമയ 25 കലശം, കളഭാഭിഷേകം, ഉച്ചപൂജ തുടങ്ങിയവ ഉണ്ടാകും. തുടർന്ന് ഒരു മണിക്ക് നട അടയ്ക്കും.

വൈകുന്നേരം 5:00-ന് നട തുറക്കും. 6.30-ന് ദീപാരാധന, 6.45ന് പടിപൂജ, പുഷ്പാഭിഷേകം, അത്താഴ പൂജ എന്നിവ ഉണ്ടായിരിക്കും. രാത്രി 10:00-നാണ് നട അടയ്ക്കുക. കുംഭമാസ പൂജകൾ പൂർത്തിയാക്കി 18-ന് രാത്രി 10:00-ന് നട അടയ്‌ക്കും. ഭക്തർക്ക് വെർച്വൽ ക്യൂ ബുക്കിംഗ് നിർബന്ധമാണ്. കൂടാതെ, പമ്പയിൽ സ്‌പോട്ട് ബുക്കിനുളള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story