മരുമകളെ കഴുത്തറുത്തുകൊന്നു; ഭര്‍തൃപിതാവ് വീട്ടില്‍ തുങ്ങിമരിച്ചു
കൊച്ചി: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍തൃപിതാവ് ആത്മഹത്യ ചെയ്തു. വടക്കന്‍ പറവൂര്‍ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യന്‍ (64) ആണ് മകന്‍ സിനോജിന്റെ…
കൊച്ചി: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍തൃപിതാവ് ആത്മഹത്യ ചെയ്തു. വടക്കന്‍ പറവൂര്‍ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യന്‍ (64) ആണ് മകന്‍ സിനോജിന്റെ…
കൊച്ചി: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍തൃപിതാവ് ആത്മഹത്യ ചെയ്തു. വടക്കന്‍ പറവൂര്‍ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യന്‍ (64) ആണ് മകന്‍ സിനോജിന്റെ ഭാര്യ ഷാനു (34) വിനെ കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നാണു സംഭവം.
വ്യാഴാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം. ഭാര്യയും പിതാവും തമ്മില്‍ വഴക്കു പതിവായിരുന്നെന്നു ഷാനുവിന്റെ ഭര്‍ത്താവ് സിനോജ് പറഞ്ഞു. ഭക്ഷണത്തെച്ചൊല്ലി ആറുമാസം മുന്‍പു വഴക്ക് രൂക്ഷമായെന്നും ഇതിനുശേഷം പിതാവിനോടു ഷാനു സംസാരിക്കാറില്ലെന്നും സിനോജ് പറഞ്ഞു.
രാവിലെ ജോലിക്കുപോയ ശേഷം ഷാനുവിനെ വിളിച്ചിരുന്നതായും അപ്പോള്‍ പ്രശ്‌നങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നും സിനോജ് പറഞ്ഞു. പിതാവുമായി യോജിച്ചു പോകാന്‍ കഴിയാത്തതിനെ മറ്റൊരു സഹോദരന്‍ വീടുമാറിയിരുന്നു.
സിനോജിന്റെയും ഷാനുവിന്റെയും എല്‍കെജിയില്‍ പഠിക്കുന്ന ഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്‌കൂളില്‍പോയശേഷം ഷാനു വീട്ടില്‍ ഒറ്റക്കുള്ളപ്പോഴായിരുന്നു സെബാസ്റ്റ്യന്റെ ആക്രമണം. തുടര്‍ന്ന് ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു.