കെ.കെ.ശൈലജയ്ക്കെതിരെ അധിക്ഷേപ പരാമർശം; കോഴിക്കോട് സ്വദേശിക്കെതിരേ കേസ്
വടകര: വടകര മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ.ശൈലജ എം.എൽ.എയ്ക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ പരാമർശം നടത്തിയതിന് പോലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി കെ.എം. മിൻഹാജിനെതിരെ മട്ടന്നൂർ പോലീസാണ്…
വടകര: വടകര മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ.ശൈലജ എം.എൽ.എയ്ക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ പരാമർശം നടത്തിയതിന് പോലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി കെ.എം. മിൻഹാജിനെതിരെ മട്ടന്നൂർ പോലീസാണ്…
വടകര: വടകര മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ.ശൈലജ എം.എൽ.എയ്ക്കെതിരെ ഫേസ്ബുക്കിൽ അധിക്ഷേപ പരാമർശം നടത്തിയതിന് പോലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി കെ.എം. മിൻഹാജിനെതിരെ മട്ടന്നൂർ പോലീസാണ് കേസെടുത്തത്. കലാപാഹ്വാനം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്. ശൈലജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
നവമാധ്യമങ്ങളിലൂടെ വ്യാപകമായി വ്യക്തിഹത്യ നടത്തുന്നെന്നാരോപിച്ച് കെ.കെ. ശൈലജ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനല്‍കിയിരുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ അറിവോടെയും പ്രേരണയോടെയുമാണ് സൈബര്‍ അതിക്രമമെന്നും പരാതിയിൽ ആരോപിച്ചിരുന്നു. പോലീസിന് നേരിട്ടും പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി മുഖേനയും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ അവർ ചൂണ്ടിക്കാട്ടിയിരുന്നു.
എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ വ്യാജ ലെറ്റര്‍പാഡ് ഉണ്ടാക്കിയുള്ള പ്രചാരണം, മാതൃഭൂമി ഓണ്‍ലൈനിന്റെ പേരില്‍ ലവ് ജിഹാദുമായി ബന്ധപ്പെട്ട പ്രചാരണം, ഫോട്ടോ മോര്‍ഫ് ചെയ്യല്‍, പ്രസംഗങ്ങള്‍ അടര്‍ത്തിയെടുത്തുള്ള പ്രചാരണം, ചില ഫെയ്‌സ്ബുക്ക് പേജിലൂടെയും ട്രോള്‍ ഗ്രൂപ്പുകളിലൂടെയുമുള്ള വ്യക്തിഹത്യ തുടങ്ങിയവയെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.