
മലപ്പുറത്ത് രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിയിൽ മുസ്ലീം ലീഗിന്റെ കൊടി ഉയർത്തിയവരെ കയ്യേറ്റം ചെയ്ത് കെ.എസ്.യുക്കാർ
April 20, 2024മലപ്പുറം: രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എംഎസ്എഫ് – കെ എസ് യു സംഘർഷം. മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ് സംഭവം. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ മുസ്ലിം ലീഗ് കൊടി ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് പ്രവർത്തകർ തമ്മിൽ തല്ലിയത്
എംഎസ്എഫ് പ്രവർത്തകരാണ് മുസ്ലിം ലീഗ് കൊടി പ്രചാരണ പരിപാടിയിൽ ഉയർത്തിയത്. ഇത് കെഎസ്‌യു പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് തർക്കവും കൈയ്യാങ്കളിയും ഉണ്ടായത്. പിന്നീട് യുഡിഎഫ് നേതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.