പൂവിലും ഇലയിലുമെല്ലാം വിഷാംശം; ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കി
ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. നിവേദ്യ സമർപ്പണത്തിനു ഭക്തർ തുളസി, തെച്ചി, റോസാപ്പൂവ് എന്നിവയാണു നൽകേണ്ടത്. എന്നാൽ പൂജയ്ക്ക് അരളിപ്പൂ…

ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. നിവേദ്യ സമർപ്പണത്തിനു ഭക്തർ തുളസി, തെച്ചി, റോസാപ്പൂവ് എന്നിവയാണു നൽകേണ്ടത്. എന്നാൽ പൂജയ്ക്ക് അരളിപ്പൂ ഉപയോഗിക്കാമെന്നും ബോർഡ് വ്യക്തമാക്കി.
അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനു വരെ കാരണമാകാമെന്നും കണ്ടെത്തിയിരുന്നു. ഇതിൽ ഭക്തജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചതിനെ തുടർന്നാണു തീരുമാനം. ആലപ്പുഴ ഹരിപ്പാട്ട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്ന റിപ്പോർട്ടുകൾ ദേവസ്വം ബോർഡ് അംഗം എ.അജികുമാർ ബോർഡ് യോഗത്തിൽ അറിയിച്ചു. നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അർപ്പിക്കാറുണ്ട്.
വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക. സംസ്ഥാനത്തു ചില ക്ഷേത്രങ്ങളിൽ അരളി നേരത്തേതന്നെ ഒഴിവാക്കിയിട്ടുണ്ട്.