ഒരു സീറ്റ് സിപിഐയ്ക്ക് അവകാശപ്പെട്ടതാണ്;  രാജ്യസഭാ സീറ്റ് വിവാദത്തില്‍ മറുപടിയുമായി ബിനോയ് വിശ്വം

ഒരു സീറ്റ് സിപിഐയ്ക്ക് അവകാശപ്പെട്ടതാണ്; രാജ്യസഭാ സീറ്റ് വിവാദത്തില്‍ മറുപടിയുമായി ബിനോയ് വിശ്വം

May 13, 2024 0 By Editor

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തില്‍ മറുപടിയുമായി സിപിഐ. ഒരു സീറ്റ് സിപിഐക്ക് അവകാശപ്പെട്ടതാണ്. അത് സിപിഐക്ക് ലഭിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പറയേണ്ട സമയത്ത് പറയേണ്ട കാര്യം പറയേണ്ട സ്ഥലത്ത് പറയുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

സീറ്റ് സംബന്ധിച്ച് വിവാദത്തിനും ബഹളം വയ്ക്കാനും തങ്ങളില്ല. ഓരോന്ന് പറഞ്ഞ് തര്‍ക്കങ്ങള്‍ ഉണ്ടാക്കാന്‍ സിപിഐ ഇല്ല. സീറ്റ് സംബന്ധിച്ച കാര്യം പറയാനുള്ള സ്ഥലം എല്‍ഡിഎഫ് യോഗങ്ങളാണ്. അതാണ് എല്‍ഡിഎഫിന്റെ സംസ്‌കാരം. അതേപ്പറ്റി വലിയ ബഹളം വച്ച് വിവാദം ഉണ്ടാക്കാന്‍ തങ്ങളില്ല. എല്‍ഡിഎഫിനകത്ത് ഒരു രീതിയുണ്ട്. രാഷ്ട്രീയ സഖ്യമാണ് എല്‍ഡിഎഫ് എന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam