കന്നഡ നടന്‍ ചേതന്‍ ചന്ദ്രക്ക് നേരെ ആള്‍കൂട്ട ആക്രമണം; നീതി തേടി താരം

ബെംഗളൂരു: കന്നഡ നടന്‍ ചേതന്‍ ചന്ദ്രക്ക്  chetan-chandra നേരെ ആള്‍കൂട്ട ആക്രമണം. ഞായറാഴ്ചയാണ് ബെംഗളൂരുവില്‍ വെച്ച് ഇരുപതംഗ സംഘം താരത്തെ ആക്രമിച്ചത്. അമ്മയോടൊപ്പം ക്ഷേത്രത്തില്‍ പോയി വരുമ്പോഴാണ്…

ബെംഗളൂരു: കന്നഡ നടന്‍ ചേതന്‍ ചന്ദ്രക്ക് chetan-chandra നേരെ ആള്‍കൂട്ട ആക്രമണം. ഞായറാഴ്ചയാണ് ബെംഗളൂരുവില്‍ വെച്ച് ഇരുപതംഗ സംഘം താരത്തെ ആക്രമിച്ചത്. അമ്മയോടൊപ്പം ക്ഷേത്രത്തില്‍ പോയി വരുമ്പോഴാണ് ആക്രമണം നടന്നത്. സംഭവത്തില്‍ താരത്തിന്റെ മൂക്ക് തകര്‍ന്നിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് വിശദമാക്കിക്കൊണ്ട് ഒരു വീഡിയോ താരം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. തനിക്ക് മോശമായ അനുഭവമാണ് ഉണ്ടായതെന്നും നീതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖത്തും വസ്ത്രങ്ങളിലും ചോരപ്പാടോട് കൂടിയാണ് അദ്ദേഹം വീഡിയോ എടുത്തത്.

‘മദ്യപാനിയെന്ന് തോന്നിക്കുന്ന ഒരാള്‍ ഞങ്ങളെ പിന്തുടരുകയും കാറിലിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അയാളുടെ ലക്ഷ്യം മോഷണമാണെന്ന് എനിക്ക് തോന്നി. കാറിന് കേടുപാട് വരുത്തിയതിനെക്കുറിച്ച് ഞാന്‍ ആയാളോട് ചോദിച്ചു. ദേഷ്യപ്പെട്ട് തിരിച്ച് പോയ അയാള്‍ കുറച്ച് സമയത്തിന് ശേഷം ഒരു സ്ത്രീ ഉള്‍പ്പടെ 20 പേരടങ്ങുന്ന സംഘവുമായി എത്തി എന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു. എന്റെ മൂക്ക് അവര്‍ തകര്‍ത്തു. കാറിനെ വീണ്ടും കേടുപാട് വരുത്തി. പൊലീസെത്തിയാണ് എനിക്ക് പ്രാഥമിക ചികിത്സ നല്‍കിയത്’, ചേതന്‍ ചന്ദ്ര പറഞ്ഞു.

‘സത്യം ശിവം സുന്ദരം’ എന്ന കന്നഡ സീരിയലിലൂടെ ശ്രദ്ധേയനായ താരം ചില ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. സാമൂഹിക മാധ്യമത്തിലൂടെ നിരവധിയാളുകളാണ് നടന് പിന്തുണയുമായി എത്തുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story