മോട്ടോറോള പുതിയ ഇയര്‍ബഡ്‌സ് പുറത്തിറക്കി

motorola-has-launched-new-earbuds

മോട്ടറോള പുതിയ മോട്ടോ ബഡ്‌സ്, മോട്ടോ ബഡ്സ് പ്ലസ്, ഇയര്‍ബഡ്സുകള്‍ പുറത്തിറക്കി.10 മിനിറ്റ് ചാര്‍ജില്‍ നിന്ന് 3 മണിക്കൂര്‍ വരെ ബാക്കപ്പ് നല്‍കുന്ന ഫാസ്റ്റ് ചാര്‍ജിംഗുമുണ്ട് , മോട്ടോ ബഡ്സ് പ്ലസിന് വയര്‍ലെസ് ചാര്‍ജ്ജിങ്ങുമുണ്ട്. സൗണ്ട് ബൈ ബോസ് അവതരിപ്പിക്കുന്ന മോട്ടോ ബഡ്സ് പ്ലസില്‍ ശബ്ദ നിലവാരം ഒപ്റ്റിമൈസ് ചെയ്യുന്നതില്‍ ബോസിന്റെ ആക്റ്റീവ് നോയ്‌സ് ക്യാന്‍സലേഷന്‍, ഇക്യു ട്യൂണിംഗ്, ഡ്യുവല്‍ ഡൈനാമിക് ഡ്രൈവറുകള്‍ എന്നിവയുണ്ട്. ഒറ്റ തവണ ചാര്‍ജ് ചെയ്തുകൊണ്ട് ഇയര്‍ബഡുകള്‍ക്ക് 8 മണിക്കൂര്‍ വരെയും കെയ്സ് ബാറ്ററി ബാക്കപ്പില്‍ 42 മണിക്കൂര്‍ വരെയും ചാര്‍ജ് നില്‍ക്കും.

ഡോള്‍ബി അറ്റ്‌മോസ്, ഡോള്‍ബി ഹെഡ് ട്രാക്കിംഗ്, 46ഡിബി നോയിസ് ക്യാന്‍സലേഷനും 3.3കെഹേര്‍ട്സ് വരെ അള്‍ട്രാവൈഡ് നോയ്സ് ക്യാന്‍സലേഷന്‍ ഫ്രീക്വന്‍സി റേഞ്ചും, ആംബിയന്റ് നോയ്സ്, വാട്ടര്‍ റിപ്പല്ലന്റ്‌റ് എന്നീ പ്രേത്യകതകളും ആളുകള്‍ക്ക് മികച്ച ശബ്ദാനുഭവം നല്‍കാന്‍ കഴിയുമെന്ന് മോട്ടറോളയുടെ ഇന്ത്യയിലെ മൊബൈല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി എം നരസിംഹന്‍ പറഞ്ഞു.

സ്റ്റാര്‍ലൈറ്റ് ബ്ലൂ, ഗ്ലേസിയര്‍ ബ്ലൂ, കോറല്‍ പീച്ച് എന്നീ നിറങ്ങളില്‍ ഇയര്‍ബഡ്സ് ലഭ്യമാണ്. മെയ് 15ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്‌ലിപ്കാര്‍ട്ട്, മോട്ടറോള. ഇന്‍ എന്നിവയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന മോട്ടോ ബഡ്സ് പ്ലസും മോട്ടോ ബഡ്സും യഥാക്രമം ലോഞ്ച് വിലയായ 9999 രൂപ, 4999 രൂപ എന്നീ വിലയില്‍ ലഭ്യമായിരിക്കും. ബാങ്ക് ഓഫറുകള്‍ ഉള്‍പ്പെടെ യഥാക്രമം 7999 രൂപ, 3999 രൂപ എന്നീ വിലയിലും ലഭിക്കും. ലോഞ്ചിന്‍ ഭാഗമായി ഇന്ത്യയിലുടനീളമുള്ള മികച്ച സംഗീത കലാകാരന്മാരെ കൊണ്ടുവന്നുകൊണ്ട് അഞ്ച് വ്യത്യസ്ത ഭാഷകളിലായി അഞ്ച് ഗാനങ്ങള്‍ സൃഷ്ടിക്കുന്നതിനായി മോട്ടറോള ‘സൗണ്ട് ഓഫ് പെര്‍ഫെക്ഷന്‍’ അവതരിപ്പിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story