ഭക്ഷണം പാകം ചെയ്തും വിളമ്പിയും മോദി; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി ഗുരുദ്വാരയില്‍
Prime Minister Narendra Modi visited Gurudwara in Bihar during election campaign
Prime Minister Narendra Modi visited Gurudwara in Bihar during election campaign
ഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറിലെ ഗുരുദ്വാരയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി
ഭക്ഷണം പാകം ചെയ്യുകയും വിളമ്പുകയും ചെയ്തു. സിഖ് തലപ്പാവണിഞ്ഞെത്തിയാണ് പ്രധാനമന്ത്രി മോദി ഗുരദ്വാരയിലെത്തിയവര്‍ക്ക് ഭക്ഷണം വിളമ്പുകയും പാചകം ചെയ്തതും. പട്‌നയില്‍ സ്ഥിതിചെയ്യുന്ന സിഖ് ദേവാലയമായ തക്ത് ഹരിമന്ദിറിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. പത്താമത് സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങിന്റെ ജന്മ സ്ഥലമാണ് പട്‌ന സാഹിബ് ഗുരുദ്വാര.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഗുരുദ്വാരയിലെ സന്ദര്‍ശനം. ബിഹാറിലെ അഞ്ച് മണ്ഡലങ്ങളിലും ഇന്ന് വേട്ടെടുപ്പ് നടക്കുന്നുണ്ട്.
ബിഹാറില്‍ അടുത്ത ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളില്‍ മോദി തിങ്കളാഴ്ച പങ്കെടുക്കുന്നുണ്ട്. പട്‌നയില്‍ ഞായറാഴ്ച രാത്രി മോദിയുടെ തിരഞ്ഞെടുപ്പ് റാലി നടന്നിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പമായിരുന്നു പ്രധാന മന്ത്രിയുടെ റോഡ് ഷോ.
ਸਿੱਖ ਧਰਮ ਦੀ ਜੜ੍ਹ ਬਰਾਬਰੀ, ਨਿਆਂ ਅਤੇ ਦਇਆ ਦੇ ਸਿਧਾਂਤਾਂ ’ਤੇ ਟਿਕੀ ਹੋਈ ਹੈ। ਸੇਵਾ ਸਿੱਖ ਧਰਮ ਦਾ ਪ੍ਰਮੁੱਖ ਅਧਾਰ ਹੈ। ਅੱਜ ਸਵੇਰੇ ਪਟਨਾ ਵਿਖੇ ਮੈਨੂੰ ਵੀ ਸੇਵਾ ਵਿਚ ਹਿੱਸਾ ਲੈਣ ਦਾ ਮਾਣ ਪ੍ਰਾਪਤ ਹੋਇਆ। ਇਹ ਇੱਕ ਬਹੁਤ ਹੀ ਨਿਮਰ ਅਤੇ ਖ਼ਾਸ ਅਹਿਸਾਸ ਸੀ। pic.twitter.com/f9KPYO3N9o
— Narendra Modi (@narendramodi) May 13, 2024
ਅੱਜ ਸਵੇਰੇ ਤਖ਼ਤ ਸ੍ਰੀ ਹਰਿਮੰਦਰ ਜੀ ਪਟਨਾ ਸਾਹਿਬ ਵਿਖੇ ਅਰਦਾਸ ਕੀਤੀ। ਇਸ ਪਵਿੱਤਰ ਸਥਾਨ ਦੀ ਧਾਰਮਿਕਤਾ, ਸ਼ਾਂਤੀ ਅਤੇ ਅਮੀਰ ਇਤਿਹਾਸ ਦਾ ਅਨੁਭਵ ਕਰਕੇ ਸੱਚ-ਮੁੱਚ ਸੁਭਾਗਸ਼ਾਲੀ ਮਹਿਸੂਸ ਕੀਤਾ। ਇਸ ਗੁਰਦੁਆਰਾ ਸਾਹਿਬ ਦਾ ਸ੍ਰੀ ਗੁਰੂ ਗੋਬਿੰਦ ਸਿੰਘ ਜੀ ਨਾਲ ਨਜ਼ਦੀਕੀ ਸਬੰਧ ਹੈ। ਸਾਡੀ ਸਰਕਾਰ ਨੂੰ ਉਨ੍ਹਾਂ ਦੇ 350ਵੇਂ ਪ੍ਰਕਾਸ਼ ਉਤਸਵ ਨੂੰ ਸ਼ਾਨਦਾਰ… pic.twitter.com/P19nVJwKwg
— Narendra Modi (@narendramodi) May 13, 2024