തനി നാടന്‍ കൂര്‍ക്കയിട്ട ബീഫ് കറി തയ്യാറാക്കിയാലോ !

ബീഫ് ഒരു ഇഷ്ട ആഹാരം തന്നെയാണ് .പലതരത്തില്‍ ബീഫ് കറി പല രീതിയില്‍ ഉണ്ടാകാറുണ്ട് വീടുകളില്‍ .സ്വാദിന്റെ കാര്യത്തില്‍ ബീഫിനെ മറികടക്കാനായി വേറെ ഒരു സ്വാദ് ഇല്ല .തൃശൂര്‍ എറണാകുളം ഏരിയയില്‍ കാണുന്ന ഒരു തനതു വിഭവമാണ് ബീഫ് കൂര്‍ക്ക ഇട്ടു വെച്ചത്. വളരെ എളുപ്പമായി തയ്യാറാക്കാന്‍ കഴിയുന്നതാണ് കൂര്‍ക്ക ഇട്ടു വെച്ച ബീഫ് കറി . ഈ വിഭവം എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.

ആവശ്യമായ ചേരുവകള്‍

നല്ല നാടന്‍ ബീഫ് ഒരു കിലോ
കൂര്‍ക്ക അര കിലോ
മുളകുപൊടി രണ്ടു ടീസ്പൂണ്‍
മല്ലിപൊടി നാലു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍
മസാല വറുത്തു പൊടിച്ചത് രണ്ടു ടീസ്പൂണ്‍
കുരുമുളകുപൊടി രണ്ടു ടീസ്പൂണ്‍
സവാള ഒന്ന്
ചെറിയ ഉള്ളി പത്ത് എണ്ണം
വെളുത്തുള്ളി എട്ട് എണ്ണം
തക്കാളി ഒന്ന്
കറിവേപ്പില നാലു തണ്ട്
ഇഞ്ചി ഒരു വലിയ കഷ്ണം
നാടന്‍ പച്ചമുളക് രണ്ട്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ മൂന്ന് ടീസ്പൂണ്‍

പാചകം ചെയുന്ന വിധം

ബീഫ് ചെറിയ കഷ്ണം ആക്കി നുറുക്കിയത്, ഇഞ്ചി ചതച്ചത്,സവാള അരിഞ്ഞത്,രണ്ടു തണ്ട് കറിവേപ്പില,മൂന്ന് കഷ്ണം വെളുത്തുള്ളി ചതച്ചത്, ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടി,രണ്ടു പച്ചമുളക് ,ഉപ്പ് എന്നിവ ചേര്‍ത്ത് അടുപ്പത്ത് വെച്ച് വേവിക്കുക. ഇറച്ചി വേവ് പാകം ആവുമ്‌ബോള്‍ അതിലേക്കു നന്നാക്കി കഴുകി വെച്ചിരിക്കുന്ന കൂര്‍ക്ക ഇടുക. കൂര്‍ക്ക വെന്തുവരുമ്‌ബോള്‍ ഒരു ചീന ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു ചതച്ച ചെറിയ ഉള്ളിയും, വെളുത്തുള്ളിയും ഇട്ടു ഇളക്കുക. അത് പാകമാകുമ്‌ബോള്‍ അതിലേക്കു മല്ലി പൊടി ഇടുക, മല്ലി പൊടി ഒന്ന് ചൂടായി കഴിയുമ്‌ബോള്‍ മസാല വറുത്തു പൊടിച്ചത് ഇടുക, അതിനുശേഷം മഞ്ഞള്‍ പൊടിയും, മുളക് പൊടിയും ഇട്ട് ഇളക്കുക. എല്ലാം കൂടി മൂത്തു കഴിയുമ്‌ബോള്‍ അടപ്പത്ത് വച്ചിരിക്കുന്ന ഇറച്ചി യിലേക്ക് ഇട്ടു മിക്‌സ് ചെയുക. അതിനുശേഷം കറിവേപ്പില, തക്കാളി എന്നിവ ഇടുക. ഒരു അഞ്ചു മിനിട്ടു കഴിഞ്ഞതിനുശേഷം അതിലേക്കു കുരുമുളകുപൊടി ഇടുക. എന്നിട്ടു രണ്ടു മിനിറ്റു അടച്ചു വെക്കുക. രണ്ടു മിനിറ്റു കഴിഞ്ഞു തുറന്നു നോക്കുമ്‌ബോള്‍ കൂര്‍ക്കയും ബീഫും റെഡി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story