വ്യോമസേനയിൽ ഓഫിസറാകാം; അഫ്കാറ്റ് അപേക്ഷ 30 മുതൽ, 304 ഒഴിവ്

വ്യോമസേനയിലെ കമീഷന്‍ഡ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി നടത്തുന്ന എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (അഫ്കാറ്റ് 2/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍), ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍…

വ്യോമസേനയിലെ കമീഷന്‍ഡ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി നടത്തുന്ന എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (അഫ്കാറ്റ് 2/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍), ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്നിക്കല്‍) ബ്രാഞ്ചുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഫ്ലയിങ് ബ്രാഞ്ചിലേക്കുള്ള എന്‍.സി.സി സ്പെഷല്‍ എന്‍ട്രിക്കും ഇതോടൊപ്പം അപേക്ഷിക്കാം. 304 ഒഴിവിലേക്കാണ് വിജ്ഞാപനം. ഇതില്‍ 67 ഒഴിവ് വനിതകള്‍ക്കാണ്. 2025 ജൂലായില്‍ കോഴ്സ് ആരംഭിക്കും.

പ്രായം: ഫ്ലയിങ് ബ്രാഞ്ചിലേക്ക് 2025 ജൂലായ് ഒന്നിന് 20 - 24 വയസ്സ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍, നോണ്‍ ടെക്നിക്കല്‍) ബ്രാഞ്ചിലേക്ക് 2025 ജൂലായ് ഒന്നിന് 20 - 26 വയസ്സ്.

യോഗ്യത: ബിരുദധാരികള്‍ക്കാണ് അപേക്ഷിക്കാനവസരം (ഓരോ വിഭാഗത്തിലേക്കും ആവശ്യമായ കോഴ്സ്, മാര്‍ക്ക് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വിശദ വിജ്ഞാപനത്തില്‍ പ്രസിദ്ധീകരിക്കും). അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. ട്രെയിനിങ് കാലയളവിൽ വിവാഹം അനുവദിക്കില്ല. നിര്‍ദിഷ്ട ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം.

പരീക്ഷാഫീസ്: എന്‍.സി.സി സ്‌പെഷല്‍ എന്‍ട്രിയിൽ അപേക്ഷിക്കുന്നവര്‍ക്ക് ഫീസ് ഇല്ല. മറ്റുള്ളവര്‍ക്ക് 550 രൂപ (പുറമെ ജി.എസ്.ടിയും). മേയ് 30 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും careerairforce.nic.in, afcat.cdac.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. അവസാന തീയതി: ജൂണ്‍ 30

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story