14 വയസായ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് 14 വർഷം കഠിനതടവ്

തിരുവനന്തപുരം: 14 വയസായ മകളെ പീഢിപ്പിച്ച കേസിൽ നൽപ്പെത്തിട്ടുകാരനായ അച്ഛന് 14 വർഷം കഠിനതടവും 20,000 രൂപ പിഴയും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. പിഴ…

തിരുവനന്തപുരം: 14 വയസായ മകളെ പീഢിപ്പിച്ച കേസിൽ നൽപ്പെത്തിട്ടുകാരനായ അച്ഛന് 14 വർഷം കഠിനതടവും 20,000 രൂപ പിഴയും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആർ. രേഖ വിധിയിൽ പറയുന്നു.

2023 ഫെബ്രുവരിയിൽ ഒരു ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് കേസിനസ്പദമായ സംഭവം നടന്നത്. ഉറങ്ങി കിടന്ന കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പ്രതി പിടിക്കുക ആയിരുന്നു. 2020 കൊറോണ കാലത്തും പ്രതി നിരന്തരം പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. കുട്ടിയുടെ സഹോദരനും സഹോദരിയും തമിഴ്നാട്ടിൽ ആയതിനാൽ സംഭവസമയത്ത് വീട്ടിൽ ആരും ഇല്ലായിരുന്നു. കുട്ടിയുടെ അമ്മ കുട്ടി മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലത്ത് പ്രതിയുടെ ഉപദ്രവത്തിന് മനം നൊന്ത് ആത്മഹത്യ ചെയ്തു.

അതിനു ശേഷമാണ് തമിഴ്നാട് സ്വദേശികളായ ഇവർ തിരുവനന്തപുരത്ത് താമസമാക്കിയത്. പീഡനതോടപ്പോം പ്രതി നിരന്തരം കുട്ടിയെ മർദിക്കുകയും ഒരു തവണ കുട്ടിയുടെ കൈ തല്ലി ഓടിച്ചിട്ടുണ്ട് .പരാതി നൽകിയാൽ കുട്ടിയെ സംരക്ഷിക്കാൻ മാറ്റാരുമില്ലാത്തതിനാൽ കുട്ടി പുറത്ത് പറഞ്ഞില്ല. പീഡനം വർധിച്ചപ്പോൾ മറ്റ് നിവർത്തിയില്ലാത്തതിനാൽ കുട്ടി കൂട്ടുകാരികളോട് പറഞ്ഞു.

ഇവർ സ്കൂൾ അധ്യാപികയോട് പറയുകയായിരുന്നു. അധ്യാപകർ പേരൂർക്കട സ്റ്റേഷനിൽ പരാതി കൊടുത്തു. സംരക്ഷകനായ അച്ഛൻ തന്നെ കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിയിൽ പറയുന്നു. കുട്ടിയുടെ നിസഹായവസ്ഥയെ പ്രതി ചൂഷണം ചെയ്യുകയായിരുന്നു. സംഭവത്തിന്‌ ശേഷം പഠിത്തം മുടങ്ങിയ കുട്ടി തമിഴ്നാട്ടിലേക്ക് പോയി. കുട്ടിയുടെ ചേച്ചിയും പ്രതിക്കെതിരെ മൊഴി പറഞ്ഞു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അഖീലേശ് ആർ.വൈ എന്നിവർ ഹാജരായി. പേരൂർക്കട എസ്.ഐ വൈശാഖ് കൃഷ്ണൻ ആണ് കേസ് അന്വേഷിച്ചത്. പത്തൊൻപത് സാക്ഷികളെ വിസ്തരിച്ചു. ഇരുപതിനാല് രേഖകളും രണ്ട് തൊണ്ടിമുതലും ഹാജരാക്കി. കുട്ടിക്ക് ലീഗൽ സർവീസ് അതോറിറ്റി മുഖേന നഷ്ട പരിഹാരം നൽക്കണമെന്ന് കോടതി നിർദേശിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story