കാപ്പ ചുമത്തിയ പ്രതി വീണ്ടും കഞ്ചാവുമായി പിടിയിൽ
പേരാമ്പ്ര: പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാപ്പ ചുമത്തി ആറുമാസം ജയിലിലടച്ച പ്രതി ജയിലിൽനിന്നിറങ്ങി മൂന്ന് മാസം കഴിയുംമുമ്പെ വീണ്ടും കഞ്ചാവുമായി പിടിയിൽ. സൂപ്പിക്കട പാറേമ്മൽ ലത്തീഫിനെയാണ്…

പേരാമ്പ്ര: പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാപ്പ ചുമത്തി ആറുമാസം ജയിലിലടച്ച പ്രതി ജയിലിൽനിന്നിറങ്ങി മൂന്ന് മാസം കഴിയുംമുമ്പെ വീണ്ടും കഞ്ചാവുമായി പിടിയിൽ. സൂപ്പിക്കട പാറേമ്മൽ ലത്തീഫിനെയാണ് (44) പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 0.6 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്.
കഞ്ചാവ് കൈവശം വെച്ചതിന് രണ്ടു കേസുകളിൽ ശിക്ഷിക്കപ്പെടുകയും രണ്ടുകേസുകൾ നിലവിൽ വിചാരണയിലുള്ളയാളുമാണ് ലത്തീഫ്. കഞ്ചാവ് കേസുകൾക്ക് പുറമേ അടിപിടി, മോഷണം എന്നീ കേസുകളും ലത്തീഫിന്റെ പേരിൽ നിലവിലുണ്ട്. കരുതൽ തടങ്കൽ കഴിഞ്ഞ് ഫെബ്രുവരി ഏഴിനാണ് ലത്തീഫ് വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് പാലക്കാട് ജില്ല ജയിലിലേക്ക് മാറ്റി.