Begin typing your search above and press return to search.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍: മക്ക ഹറമിലേക്ക് കൊണ്ടുവരുന്നതിന് ഈ വസ്തുക്കള്‍ക്ക് വിലക്ക്
റിയാദ്: ഹജ്ജ് തീര്‍ഥാടനത്തില്‍ മന്ത്രാലയം ഒരുക്കുന്ന സുരക്ഷ നടപടിക്രമങ്ങളുടെ ഭാഗമായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സുരക്ഷയുടെ ഭാഗമായും ഹറം വൃത്തിയായി സൂക്ഷിക്കുന്നതിനായും കാപ്പി, ഈത്തപ്പഴം, വെള്ളം എന്നിവ ഒഴികെയുള്ള ഭക്ഷണങ്ങള്‍ ഹറമിലേക്ക് കൊണ്ടുവരുന്നതിന് വിലക്കുണ്ട്.
തീര്‍ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് കൂര്‍ത്ത വസ്തുക്കളും, കത്തുന്ന വാതകങ്ങളും ഹറമിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ പാടില്ല. തീര്‍ഥാടകര്‍ ചെറിയ ബാഗുകള്‍ കൈയ്യില്‍ കരുതാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വലിയ ബാഗുകള്‍ അകത്തേക്ക് കയറ്റുന്നതിന് നിയന്ത്രണമുണ്ട്. കൂടാതെ കുട്ടികളുടെ സ്‌ട്രോളര്‍ ഉള്ളിലേക്ക് കൊണ്ടു വരുന്നതിനും വിലക്കുണ്ട്. ഹജ്ജ് അനുഷ്ടാനങ്ങള്‍ ബുദ്ധിമുട്ടുകളില്ലാതെ എളുപ്പം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം എടുത്തു പറഞ്ഞു.
Next Story