വടകരയിൽ സംഘർഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; സുരക്ഷ ശക്തമാക്കി പോലീസ്
LOK SABHA ELECTION RESULTS 2024 - EVENING KERALA UPDATES- KOZHIKODE
LOK SABHA ELECTION RESULTS 2024 - EVENING KERALA UPDATES- KOZHIKODE
കോഴിക്കോട്: വടകരയിൽ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ക്രമസമാധന ചുമതലയുള്ള എഡിജിപി വടകരയിൽ ക്യാമ്പ് ചെയ്യുകയാണ്. രഹസ്യാന്വേഷണ വിഭാഗമാണ് സംഘർഷത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപിയും എഡിജിപിയും പ്രത്യേക യോഗം വിളിച്ച് വടക്കൻ കേരളത്തിലെ സ്ഥിതി വിലയിരുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ കനത്ത സുരക്ഷയിലാകും. കണ്ണൂരിലും അതീവ ജാഗ്രതയുണ്ട്.
വടകര നാദാപുരത്ത് കണ്ണൂർ റേഞ്ച് ഡിഐജി സന്ദർശനം നടത്തി. ക്രമസമാധാന നില വിലയിരുത്താനും സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ചുള്ള ചർച്ചകൾക്കുമാണ് ഡിഐജി എത്തിയത്. ക്രമസമാധാന നില ഭദ്രമാണെന്നും ആവശ്യത്തിന് പൊലീസുകാരെയും, സുരക്ഷക്കായി അഡീ പട്രോംളിങ് ഏർപ്പെടുത്തിയതായും കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസ് അറിയിച്ചു
കോഴിക്കോട് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിധിയിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.