തപാൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ എന്‍ഡ‍ിഎ മുന്നേറ്റം, 250 ഇടത്ത് ലീഡ് ചെയ്യുന്നു

തപാൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ എന്‍ഡ‍ിഎ മുന്നേറ്റം, 250 ഇടത്ത് ലീഡ് ചെയ്യുന്നു

June 4, 2024 0 By Editor

ലോക്സഭ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ എന്‍ഡിഎ മുന്നണിക്ക് മുന്നേറ്റം.250 സീറ്റുകളിലാണ് എന്‍ഡിഎ മുന്നണി ലീഡ് ചെയ്യുന്നത്. ബിജെപി മാത്രം 240 ഇടത്താണ് മുന്നേറുന്നത്. ഇന്ത്യ സഖ്യം 62 ഇടത്താണ് ലീഡ് ചെയ്യുന്നത്.

പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.   ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളും ഇതിൽ പെടുന്നു

ഹിന്ദി ഹൃദയ ഭൂമിയില്‍ നിര്‍ണായകമായ ഉത്തര്‍പ്രദേശിലും ബിഹാറിലും എന്‍ഡിഎ ലീഡ് ചെയ്യുന്നു. ഇന്ത്യ സഖ്യത്തിന് കരുത്തുള്ള തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യം തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.