തുമ്പയുടെ ഔഷധ ഗുണങ്ങള്‍
തുമ്പച്ചെടിയുടെ പൂവുമുതല്‍ വേരുവരെ ഔഷധഗുണം നിറഞ്ഞതാണ്. കേരളത്തില്‍ വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യമാണ് തുമ്പ. കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി അഭേദ്യമായ ബന്ധമാണ് തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത്.
ആയുര്‍വേദ ഔഷധങ്ങളില്‍ ഇതിന്റെ ഇലയും വേരും ഉപയോഗിക്കറുണ്ട്. തുമ്പപ്പൂവിന്റെ ഏറ്റവും പ്രശസ്തമായ ഉപയോഗം അത്തപ്പൂക്കളത്തില്‍ അലങ്കാരമായാണ്. തുമ്പപ്പൂ കൊണ്ട് ഓണരാത്രിയില്‍ അട ഉണ്ടാക്കി അത് ഓണത്തപ്പന് നേദിക്കുന്ന ചടങ്ങ് മധ്യകേരളത്തിലെ ചില ഭാഗങ്ങളില്‍ നിലവിലുണ്ട്. പൂവട എന്നാണിതിനു പേര്. തുമ്പചെടിയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടേ.
തുമ്പചെടിയുടെ നീര് ദിവസവും കുടിച്ചാല്‍ കഫക്കെട്ട് മാറാന്‍ നല്ലതാണ്. തലവേദന മാറാനും തുമ്പചെടി ഏറെ നല്ലതാണ്. തുമ്പയില ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും.
This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information. www.eveningkerala.com does not claim responsibility for this information...