Begin typing your search above and press return to search.
നടി നൂർ മാളവികയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് സിനിമാ സംഘടന
നടിയും മോഡലുമായ നൂർ മാളബിക ദാസിനെ മുംബൈ ലോഖണ്ഡവാലയിലെ ഫ്ലാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. എന്നാൽ ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.
ഫ്ലാറ്റിൽ നിന്നും ദുർഗന്ധമുണ്ടായതിൽ സംശയം തോന്നിയ തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാര്‍ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.
വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിനിമാ പ്രവർത്തകർക്കിടയില്‍ ആത്മഹത്യകളുടെ എണ്ണം വർധിക്കുന്നതിന്റെ കാരണം കണ്ടെത്തണമെന്നും ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡയോടും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോടും ആവശ്യപ്പെട്ടു. വെബ്‌സീരീസായ ദ് ട്രയലിലും ഏതാനും ഹിന്ദി ചിത്രങ്ങളിലും നൂർ മാളബിക അഭിനയിച്ചിട്ടുണ്ട്
Next Story