Begin typing your search above and press return to search.
നീറ്റ് പരീക്ഷയിലെ ക്രമക്കേട്: എം.എസ്.എഫ് സുപ്രീം കോടതിയിൽ ഹരജി നൽകി
ന്യൂഡൽഹി: കഴിഞ്ഞ ദിവസം പുറത്തുവന്ന നീറ്റ് പരീക്ഷ ഫലത്തിലെ ക്രമക്കേടിനെതിരെ എം.എസ്.എഫ് സുപ്രീം കോടതിയിൽ ഹരജി നൽകി. ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, ചോദ്യപേപ്പർ ചോർച്ചയിൽ സമഗ്രാന്വേഷണം നടത്തുക,
അന്വേഷണം പൂർത്തിയാകാതെ കൗൺസലിങ് നടപടിയിലേക്ക് കടക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അഡ്വ. ഹാരിസ് ബീരാൻ മുഖേന ഹരജി നൽകിയത്. വിദ്യാർഥികൾക്ക് നീതി ലഭിക്കും വരെ പോരാട്ടത്തിന് മുന്നിലുണ്ടാവുമെന്ന് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു പറഞ്ഞു.
Next Story