കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് മഴ മുന്നറിയിപ്പ് നല്‍കി പ്രകാശ് രാജ്

മഴയില്‍ പാലങ്ങളും വിമാനത്താവളങ്ങളും തകരുന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് നടന്‍ പ്രകാശ്

July 5, 2024 0 By Editor

ഴയില്‍ പാലങ്ങളും വിമാനത്താവളങ്ങളും തകരുന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് നടന്‍ പ്രകാശ് രാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. മണ്‍സൂണ്‍ മുന്നറിയിപ്പ് എന്നു പറഞ്ഞാണ് താരം കുറിപ്പ് തുടങ്ങിയത്.

‘മഴ നനയാന്‍ രസമാണ്. എന്നാല്‍ 2014ന് ശേഷം ഉദ്ഘാടനം ചെയ്യുകയോ പണി കഴിപ്പിക്കുകയോ ചെയ്ത പാലം, കെട്ടിടങ്ങള്‍, വിമാനത്താവളങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ അടുത്തേക്കൊന്നും പോകരുത്. വളരെ ശ്രദ്ധിക്കണം’- പ്രകാശ് രാജ് കുറിച്ചു.

താരത്തിന്റെ പ്രതികരണം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. നിരവധി പേരാണ് നടനെ അനുകൂലിച്ച് പ്രതികരിച്ചിരിക്കുന്നത്. മുമ്പും പല വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ പ്രകാശ് രാജ് രംഗത്തുവന്നിട്ടുണ്ട്.

ഡല്‍ഹിയിലെയും ഗുജറാത്തിലെയും മധ്യപ്രദേശിലെയും വിമാനത്താവളങ്ങള്‍ കനത്ത മഴയില്‍ തകര്‍ന്നിരുന്നു. ബിഹാറില്‍ 17 ദിവസത്തിനിടക്ക് 12 പാലങ്ങളാണ് തകര്‍ന്നത്.