
മട്ടന്നൂരില്‍ ഓടുന്ന കാര്‍ വെള്ളക്കെട്ടില്‍ ഒലിച്ചുപോയി; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
July 18, 2024കണ്ണൂര്‍: മട്ടന്നൂരില്‍ കനത്തമഴയില്‍ വെള്ളം കയറിയ റോഡിലൂടെ ഓടിച്ചുപോകുന്നതിനിടെ, കാര്‍ വെള്ളക്കെട്ടില്‍ ഒഴുകിപ്പോയി. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
വ്യാഴാഴ്ച പുലര്‍ച്ചെ വെളിയമ്പ്ര കൊട്ടാരം പെരിയത്താണ് സംഭവം. കര്‍ണാടക രജിസ്‌ട്രേഷന്‍ കാറാണ് മുങ്ങിയത്. വെള്ളം കയറിയ റോഡിലൂടെ ഓടിച്ചു പോകുന്നതിനിടെ, വെള്ളം നിറഞ്ഞ താഴ്ച്ചയിലേക്ക് നിയന്ത്രണം വിട്ട് കാര്‍ ഒഴുകുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അതേ സമയം കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. നദികള്‍ കരകവിഞ്ഞ് ഒഴുകിയതിനാല്‍ കണ്ണൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഉരുള്‍ പൊട്ടല്‍ കാരണം കണ്ണൂര്‍ – മാനന്തവാടി റോഡിലെ പാല്‍ച്ചുരം അടച്ചിട്ടുണ്ട്.
Really horrible
Nature’furry -no one can help