ഇടപ്പള്ളിയിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു

കൊച്ചി : കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയിലെ, ഇടപ്പള്ളിയിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു. . ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം & കിച്ചൺ അപ്ലയൻസസും ലഭിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂം പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജിത്തു ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇടപ്പള്ളി ലുലു മാളിന് എതിർവശത്താണ് ഷോറൂം. മൈജി ഷോറൂമിന് ലഭിച്ച വൻ ജനപിന്തുണയും ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യർത്ഥനയും മാനിച്ചാണ് അതിവിശാലമായ ഫ്യൂച്ചർ ഷോറൂം ആയി പരിവർത്തനം ചെയ്തിരിക്കുന്നത്.
വ്യക്തിപരമായ ഉപയോഗങ്ങൾക്കുള്ള ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, അക്സെസറീസ് എന്നിവക്കൊപ്പം ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ അപ്ലയൻസസും ഷോപ്പ് ചെയ്യാൻ ഇനി ഒരൊറ്റ വിശാലമായ ഷോറൂം, അതിലൂടെ കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് എക്സ്പീരിയൻസാണ് മൈജി ഫ്യൂച്ചർ ഇടപ്പള്ളിക്ക് നൽകുന്നത്.

ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമിൽ , ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി ഇടപ്പള്ളിക്ക് സമർപ്പിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ചു സമ്മാനങ്ങൾ, ഡിസ്കൗണ്ടുകൾ കൂടാതെ പർച്ചേസ് ചെയ്ത മുഴുവൻ തുക വരെ ഉപഭോക്താവിന് തിരിച്ചു ലഭിച്ചേക്കാവുന്ന മൈജിയുടെ ആകർഷകമായ ബോൾ ഗെയിം, ഒപ്പം ഷോപ്പ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഓരോ മണിക്കൂറിലും വമ്പൻ ഭാഗ്യസമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരം, സർപ്രൈസ് സമ്മാനങ്ങൾ, ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് & വിന്നിലൂടെയുള്ള ഭാഗ്യസമ്മാനങ്ങൾ എന്നിവ ഒരുക്കിയിരുന്നു.

100 ലധികം ഷോറൂമുകളുമായി ഡിജിറ്റൽ ഗാഡ്ജെറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ൽ സെയിൽസ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. കമ്പനികളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് ബൾക്ക് ആയി പർച്ചേസ് ചെയ്യുന്നതിനാൽ ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്കാൻ മൈജിക്ക് എപ്പോഴും കഴിയുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ വിൽക്കുന്നതും മൈജി തന്നെയാണ്.

ലോകോത്തര ബ്രാൻഡുകളുടെ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ് എന്നിവയുടെ ഏറ്റവും മികച്ച റേഞ്ച്, മൊബൈൽ ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ്പ്, സ്മാർട്ട് വാച്ച് എന്നീ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം തീയറ്റർ, സൗണ്ട് ബാർ പോലുള്ള അക്സസറീസ്, ടി.വി, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, എ.സി തുടങ്ങിയ ഹോം അപ്ലയൻസസ്, മിക്സി, ഓവൻ പോലുള്ള കിച്ചൺ അപ്ലയൻസസ്, ഫാൻ , അയൺ ബോക്സ് പോലുള്ള സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ്, പേഴ്സണൽ കെയർ ഐറ്റംസ്, സെക്യൂരിറ്റി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്ക്ടോപ്പ്, ഇൻവെർട്ടർ & ബാറ്ററി കോംബോ എന്നിങ്ങനെ എല്ലാ ഉല്പന്നങ്ങളുടേയും വമ്പൻ നിരകൾ ഇവിടെ ഉണ്ട്.

ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാൻ മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യം, വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക, ഫങ്ഷൻ തകരാറിലാകുന്ന ഏത് തരം ഫിസിക്കൽ ഡാമേജിനും സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയത് മാറ്റി പുത്തൻ എടുക്കാൻ മൈജി എക്സ്ചേഞ്ച് ഓഫർ, ആപ്പിൾ ഉൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കും വിദഗ്ദ്ധ റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർധിത സേവനങ്ങളും ഇടപ്പള്ളി മൈജി ഫ്യൂച്ചർ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിരങ്ങൾക്ക്: 9249 001 001

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story