കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി

July 31, 2024 0 By Editor

തിരുവനന്തപുരം: കേരളത്തിൽ ഓഗസ്റ്റ് 3 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ മൂന്നു ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾക്കാണ് അവധി. കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷനൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധിയാണ്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.