സുരക്ഷാ പരിശോധനയ്ക്കിടെ എന്റെ ബാഗില്‍ ബോംബുണ്ടോയെന്ന് ചോദ്യം; കൊച്ചിയില്‍ യാത്രക്കാരന്‍ അറസ്റ്റില്‍
കൊച്ചി: സുരക്ഷാപരിശോധനയ്ക്കിടെ 'ഭയപ്പെടുത്തുന്ന പ്രസ്താവന' നടത്തിയതിന് കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍നിന്ന് മുംബൈയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തിന് ടിക്കറ്റെടുത്ത മനോജ് കുമാര്‍ (42) എന്നയാളാണ്…

കൊച്ചി: സുരക്ഷാപരിശോധനയ്ക്കിടെ 'ഭയപ്പെടുത്തുന്ന പ്രസ്താവന' നടത്തിയതിന് കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍നിന്ന് മുംബൈയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തിന് ടിക്കറ്റെടുത്ത മനോജ് കുമാര്‍ (42) എന്നയാളാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
എക്‌സ്-റേ ബാഗേജ് ഇന്‍സ്‌പെക്ഷന്‍ സിസ്റ്റത്തിലെ (XBIS) സിഐഎസ്എഫ് ഉദ്യോഗസ്ഥനോട് തന്റെ ബാഗില്‍ ബോംബുണ്ടോ എന്ന് മനോജ് കുമാര്‍ ചോദിച്ചു.ഇതോടെ ബോംബ് സ്‌ക്വാഡ് (ബിഡിഡിഎസ്) മനോജ് കുമാറിനെ വിശദമായി പരിശോധിച്ചു. ബാഗും പരിശോധിച്ചു. എന്നാല്‍ ഒന്നും കണ്ടെത്താനായിട്ടില്ല. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി അധികൃതര്‍ മനോജ് കുമാറിനെ പോലീസിന് കൈമാറി.അതേസമയം വിമാനം കൃത്യസമയത്ത് തന്നെ പുറപ്പെട്ടതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.