
കോൾ ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി; ഒഴിവുകൾ 434
January 29, 2025
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡ് പരസ്യ നമ്പർ 01/2025 പ്രകാരം മാനേജ്മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. വിവിധ ഡിസിപ്ലിനുകളിലായി 434 ഒഴിവുകളാണുള്ളത്. ലഭ്യമായ ഒഴിവുകൾ ചുവടെ:
കമ്യൂണിറ്റി ഡെവലപ്മെന്റ് -20, എൻവയോൺമെന്റ് -28, ഫിനാൻസ് -103, ലീഗൽ -18, മാർക്കറ്റിങ് ആൻഡ് സെയിൽസ് -25, മെറ്റീരിയൽസ് മാനേജ്മെന്റ് -44, പേഴ്സനൻ ആൻഡ് എച്ച്.ആർ -97, സെക്യൂരിറ്റി -31, കോൾ പ്രിപ്പറേഷൻ -68. അപേക്ഷാ ഫീസ് -1180 രൂപ. പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.
യോഗ്യത: കമ്യൂണിറ്റി ഡവലപ്മെന്റ് – പി.ജി/പി.ജി ഡിപ്ലോമ (കമ്യൂണിറ്റി/റൂറൽ ഡവലപ്മെന്റ്/റൂറൽ മാനേജ്മെന്റ്/അനുബന്ധ ശാഖകൾ) അല്ലെങ്കിൽ എം.എസ്.ഡബ്ല്യു(കമ്യൂണിറ്റി/റൂറൽ ഡവലപ്മെന്റ്); എൻവയോൺമെന്റ്- ഇതേ ഡിസിപ്ലിനിൽ ഫസ്റ്റ്ക്ലാസ് ബിരുദം അല്ലെങ്കിൽ ഏതെങ്കിലും എൻജിനീയറിങ് ബിരുദവും എൻവയോൺമെന്റൽ എൻജിനീയറിങ്ങിൽ പി.ജി/ഡിപ്ലോമയും; ഫിനാൻസ് -സി.എ/ഐ.സി.ഡബ്ല്യു.എ; ലീഗൽ- അംഗീകൃത നിയമബിരുദം; മാർക്കറ്റിങ് ആൻഡ് സെയിൽസ്- എം.ബി.എ/പി.ജി ഡിപ്ലോമ (മാർക്കറ്റിങ്); മെറ്റീരിയൽസ് മാനേജ്മെന്റ്- ബി.ഇ/ബി.ടെക് (ഇലക്ട്രിക്കൽ/മെക്കാനിക്കൽ) + എം.ബി.എ/പി.ജി ഡിപ്ലോമ (മാനേജ്മെന്റ്); പേർസനൽ ആൻഡ് എച്ച്.ആർ- ബിരുദവും പി.ജി/ ഡിപ്ലോമ (മാനേജ്മെന്റ്); പേഴ്സനൽ ആൻഡ് എച്ച്.ആർ- ബിരുദവും പി.ജി/ഡിപ്ലോമയും (എച്ച്.ആർ/ഇൻഡസ്ട്രിയൽ റിലേഷൻസ്/പേഴ്സനൽ മാനേജ്മെന്റ്). സെക്യൂരിറ്റി- ബിരുദം, കോർപറേഷൻ- ബി.ഇ/ബി.ടെക് (കെമിക്കൽ/മിനറൽ/മിനറൽ ആൻഡ് മെറ്റലർജിക്കൽ).
യോഗ്യതാ പരീക്ഷകൾ 60 ശതമാനം മാർക്കിൽ കുറയാതെ (ഫിനാൻസ്, സെക്യൂരിറ്റി വിഭാഗങ്ങളിലെ യോഗ്യത ഒഴികെ) വിജയിച്ചിരിക്കണം. സെക്യൂരിറ്റി വിഭാഗത്തിലേക്ക് 2-5 വർഷത്തെ പ്രവൃത്തി പരിചയം കൂടി വേണം.
പ്രായപരിധി 30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ അടക്കമുള്ള വിവരങ്ങൾ www.coalindia.in/ ലഭ്യമാണ്. ഫെബ്രുവരി 14 വൈകീട്ട് ആറു മണിവരെ ഓൺലൈനായി അപേക്ഷിക്കാം.
മാനേജ്മെന്റ് ട്രെയിനികളായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷത്തെ പരിശീലനം നൽകും. പ്രതിമാസം 50,000 രൂപയാണ് അടിസ്ഥാന ശമ്പളം. പരിശീലനം പൂർത്തിയാക്കുന്ന മുറക്ക് 60,000-1,80,000 രൂപ ശമ്പളനിരക്കിൽ സ്ഥിര നിയമനമുണ്ടാവും. നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.