രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്

February 7, 2025 0 By Editor

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം ഇന്ന്. രാവിലെ ഒമ്പത് മണിക്ക് ധനമന്ത്രി കെ എൻ ബാല​ഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റാണ് അവതരിപ്പിക്കുന്നത്. ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സർക്കാർ വാഗ്ദാനം.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വികസന പ്രഖ്യാപനങ്ങൾ ഉൾക്കൊള്ളുന്നാതണോ അവതരിപ്പിക്കാൻ പോകുന്ന ബജറ്റ് എന്ന് ഉറ്റുനോക്കുകയാണ് രാഷ്‌ട്രീയകേരളം.