
ചരിത്രം ഉറങ്ങുന്ന കണ്ണൂര്‍ അറക്കല്‍ കൊട്ടാരം
June 19, 2021 0 By Editorകേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിന്റെ കൊട്ടാരമായ അറക്കൽ കൊട്ടാരത്തിന്റെ(അറക്കൽ കെട്ട്, അറക്കൽ കോട്ട എന്നും പറയപ്പെടുന്നു) ദർബാർ ഹാളാണ് പിന്നീട് സർക്കാറിന്റെ കീഴിൽ മ്യൂസിയം ആയി ഏർപ്പെടുത്തിയത്. ഇതാണ് അറക്കൽ മ്യൂസിയം എന്നറിയപ്പെടുന്നത്.
അറയ്ക്കൽ രാജവംശം . കണ്ണൂർ കേന്ദ്രമായി നിലവിലുണ്ടായിരുന്ന കേരളത്തിലെ ഒരു മുസ്‌ലിം രാജവംശമാണ് അറയ്ക്കൽ രാജവംശം.(കണ്ണൂർ രാജവംശം, കണ്ണൂരിന്റെയും ലക്ഷദ്വീപുകളുടെയും സൽത്തനത്ത് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു). കേരളത്തിലെ ഒരേ ഒരു മുസ്‌ലിം രാജവംശം അറയ്ക്കൽ രാജവംശമായിരുന്നു. മരുമക്കത്തായ സമ്പ്രദായമാണ് ഇവർ പിന്തുടർന്ന് പോന്നത്. അധികാരി അതു സ്ത്രീയാണെങ്കിൽ അറയ്ക്കൽ ബീവി എന്നും പുരുഷനാണെങ്കിൽ അലി രാജ എന്നുമുള്ള സ്ഥാനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.
2005-ൽ സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ നേതൃത്വത്തിൽ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് 90 ലക്ഷം രൂപയോളം മുടക്കി പുനരുദ്ധാരണ പ്രവർത്തനങ്ങളും നവീകരണ പ്രവർത്തനങ്ങളും നടത്തി നവീകരിച്ചതിനുശേഷം 2005 ജൂലൈയിൽ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ടൂറിസം വകുപ്പ് മന്ത്രി കെ.സി. വേണുഗോപാൽ, സാംസ്കാരിക മന്ത്രി എ.പി. അനിൽകുമാർ എന്നിവർ ചേർന്നാണ് ഈ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്.ഭാഗികമായി സർക്കാർ പുനരുദ്ധാരണം നടത്തിയെങ്കിലും അറക്കൽ കൊട്ടാരത്തിന്റെ പൂർണ്ണാവകാശം അറക്കൽ രാജവംശത്തിന് തന്നെയാണ്.
മലബാറിന്റെ ചരിത്രത്തിൽ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുള്ള ഈ കൊട്ടാരത്തിൽ രാജ്യത്തിന്റെ പുരാവസ്തുഗവേഷണവിഭാഗത്തിനും ഇതിൽ അവകാശമില്ല. ഈ കൊട്ടാരം സന്ദർശിക്കുന്നവരിൽ നിന്നും ചെറിയ ഒരു തുക നടത്തിപ്പിലേയ്ക്കായി സ്വീകരിച്ചു വരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശികൾ സന്ദർശിക്കുന്ന മ്യൂസിയം കൂടിയാണ് അറക്കൽ മ്യൂസിയം.അറയ്ക്കൽ രാജകുടുംബത്തിന്റെ സ്ഥാപകൻ മുഹമ്മദ് അലി എന്നു പേരുള്ള ഒരു രാജാവായിരുന്നു.അറക്കൽ രാജകുടുംബാംഗങ്ങൾ ഉപയോഗിച്ചിരുന്ന പൈതൃക വസ്തുക്കളാണ് ഇവിടെ മതിയായ സൗകര്യത്തോടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ഹൈദർ അലി, ടിപ്പു സുൽത്താൻ, ബീജാപൂർ സുൽത്താൻ, ഡച്ചുകാർ, ബ്രിട്ടീഷുകാർ തുടങ്ങിയ നിരവധി ഭരണകൂടങ്ങളോട് നടത്തിയ കത്തുകൾ, പഴയ ഖുർആൻ, ഖുർആൻ കയ്യെഴുത്തുപ്രതികൾ, വൈവിധ്യമാർന്ന പത്തായങ്ങളും ഫർണീച്ചറുകളും, ആദ്യ കാല ടെലഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ, വാളുകളും വിവിധ യുദ്ധോപകരണങ്ങളും, സ്പടികത്തിലും ലോഹങ്ങൾ കൊണ്ടുമുള്ള പാത്രങ്ങൾ തുടങ്ങിയ ഒട്ടനവധി പൈതൃക സ്വത്തുക്കൾ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല