‘കുട്ടികൾക്ക് ഫോൺ വേണ്ട’ ബോധവൽക്കരണ ക്യാമ്പെയിൻ മൈജിയുടെ എല്ലാ ഷോറൂമുകളിലും നടന്നു

‘കുട്ടികൾക്ക് ഫോൺ വേണ്ട’ ബോധവൽക്കരണ ക്യാമ്പെയിൻ മൈജിയുടെ എല്ലാ ഷോറൂമുകളിലും നടന്നു

November 16, 2024 0 By eveningkerala

കോഴിക്കോട്: കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ വിൽക്കുമ്പോഴും കുട്ടികൾക്കിടയിലെ അമിത മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ ബോധവൽക്കരണവുമായി മൈജി. ‘ഫോൺ വേണ്ട’, കുട്ടികൾക്ക് മൊബൈൽ ഫോൺ വേണ്ട എന്ന ക്യാമ്പെയിൻ കേരളമെമ്പാടും ശിശുദിനത്തോടനുബന്ധിച്ച് എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടന്നു.

അമിത മൊബൈൽ ഫോൺ ഉപയോഗത്തിൽനിന്ന് കുട്ടികളെ ക്രിയേറ്റിവിറ്റിയുടെ ലോകത്തേക്ക്, കൈ പിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ വ്യത്യസ്തമായ ഒരു ക്യാമ്പെയിന് തുടക്കമിട്ടതെന്ന് മൈജി ചെയർമാൻ & മാനേജിങ് ഡയറക്ടർ എ കെ ഷാജി അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ വിൽക്കുമ്പോഴും കുട്ടികൾക്കിടയിലെ അമിത മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തേണ്ടത് ഞങ്ങളുടെ സാമൂഹ്യപരമായ ഉത്തരവാദിത്തമായാണ് മൈജി കണക്കാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്നവരുടെ ഇടയിൽ പോലും മൊബൈൽ ഫോണിന്റെ ആരോഗ്യകരമായ ഉപയോഗത്തെയാണ് മൈജി പ്രോത്സാഹിപ്പിക്കുന്നത്.n

അമിത മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ കാഴ്ച്ച തകരാറുകൾ, മയോപ്പിയ, തള്ള വിരലിനും നടുവിനും ഉണ്ടാക്കുന്ന ദീർഘകാല പ്രശ്നങ്ങൾ എന്നിവ സൃഷ്ടിച്ചേക്കാം. വലിയ തോതിൽ ഡോപാമിൻ ഉൽപ്പാദിപ്പിക്കപ്പെടുന്നത് കൊണ്ട് ഫോൺ അഡിക്ഷൻ സൃഷ്ടിക്കപ്പെടുന്നു. ഇത് കുട്ടിയുടെ ഓർമ്മശക്തി, ഉറക്കം, പ്രോബ്ലം സോൾവിങ് സ്കിൽ എന്നിവയെ ദോഷകരമായി ബാധിക്കും, ഉത്കണഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കും, പഠനത്തിൽ ശ്രദ്ധ കുറയാൻ കാരണമാകും. ഒപ്പം സാമൂഹികമായ കഴിവുകളുടെ വികാസം തടയപ്പെടുന്നു എന്ന് മെഡിക്കൽ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കാർട്ടൂണുകളും ഗെയിമിങ്ങും സൃഷ്ടിക്കുന്ന സാങ്കൽപ്പിക ലോകത്ത് പെട്ട്പോവുന്ന കുട്ടികൾ കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. കൊച്ചു കുട്ടികളെ അനുസരിപ്പിക്കുന്നതിന് വേണ്ടി കാർട്ടൂൺ കാണിച്ചും ഗെയിം കളിക്കാൻ നൽകിയും മാതാപിതാക്കൾ തന്നെയാണ് അവരെ മൊബൈൽ ഫോണിന് അഡിക്റ്റാക്കുന്നത്. പിന്നീട് ഫോൺ കുട്ടികൾക്ക് ഒരു ശീലമായി മാറുന്നു. ചില മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെ കുട്ടികളെ മൊബൈൽ ഫോണുകളിൽ നിന്ന് മാറ്റിനിർത്താൻ കഴിയുമെന്ന് മനഃശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു.n

മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒരിക്കലും മൊബൈൽ ഫോൺ നൽകാതിരിക്കുക, പഠനാവശ്യങ്ങൾക്ക് മാത്രം ഫോൺ നൽകുക, മൊബൈൽ ഉപയോഗത്തിന് സമയപരിധി നിശ്ചയിക്കുക., കിടപ്പുമുറി, ഡൈനിംഗ് ഏരിയ പോലുള്ള സ്ഥലങ്ങൾ സ്ക്രീൻ രഹിത സോണുകളാക്കുക, കുട്ടികളെ പുറത്ത് കൂടുതൽ സമയം ചെലവഴിക്കാൻ പ്രോത്സാഹിപ്പിക്കുക, സ്പോർട്സ്, സൈക്ലിംഗ്, മാർഷ്യൽ ആർട്സ് തുടങ്ങിയ ഫിസിക്കൽ ആക്ടിവിറ്റീസിന് പ്രാധാന്യം നൽകുക, ഡ്രോയിംഗ്, പെയിന്റിംഗ്, എഴുത്ത്, സംഗീതം തുടങ്ങിയ സർഗ്ഗാത്മക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, പാചകം, ബോർഡ് ഗെയിമുകൾ, പസിലുകൾ പോലുള്ള പ്രവർത്തനങ്ങളിൽ പേരന്റ്സും ഏർപ്പെട്ട് കുടുംബത്തിനൊപ്പം കൂടുതൽ സമയം ചിലവഴിക്കുക എന്നീ മുൻകരുതലുകളിലൂടെ കുട്ടികളെ മൊബൈൽ ഫോണിൽ നിന്നും ഡിസ്കണക്റ്റാക്കി സർഗ്ഗാത്മകതയുടെ ലോകത്തേക്ക് കൊണ്ടുവരാമെന്ന് മനഃശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു