അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ; ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ അറിയിച്ചെന്ന് ഹക്കീം അസ്ഹരി

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

February 27, 2025 0 By eveningkerala

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മകൻ മകൻ ഡോ. ഹക്കീം അസ്ഹരിക്ക് ഒപ്പമാണ് അദ്ദേഹം കേന്ദ്രമന്ത്രിയെ കണ്ടത്.

ന്യൂനപക്ഷ സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികൾ സംബന്ധിച്ച് മന്ത്രിയുമായി ചർച്ച നടത്തിയെന്നും പ്രധാന ആശങ്കകൾ അറിയിച്ച് കാര്യക്ഷമമായ പരിഹാര നിർദേശങ്ങൾ പങ്കുവെച്ചെന്നും ഹക്കീം അസ്‌ഹരി ഫെയ്‌സ്ബുക്കിൽ കുറിച്ചു.