രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1.എല്ലാ ജീവജാലങ്ങള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ജൈവഘടികാരമുണ്ട്. ഈ ഘടികാരത്തിന്റെ താളം തെറ്റുമ്‌ബോള്‍ ശരീരത്തിന് പല രോഗങ്ങളും ഉണ്ടാകാന്‍ കാരണമാകും.
2.ദിവസം അവസാനിക്കുമ്‌ബോള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാകും. രാത്രി വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും.
3.വൈകി അത്താഴം കഴിക്കുന്നവര്‍ക്ക് അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ അനുഭവപ്പെടുക സാധാരണമാണ്. അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയം കുറയുന്നതാണ് കാരണം.
4.സൂര്യാസ്തമനം കഴിഞ്ഞിട്ടും നിങ്ങള്‍ ഓഫീസിലോ കോളജിലോ അല്ലെങ്കില്‍ പുറത്ത് എവിടെയെങ്കിലുമോ ആണെങ്കില്‍ പെട്ടന്ന് ദഹിക്കുന്ന എന്തെങ്കിലും കഴിക്കുക.
5.രാത്രി വൈകി കനത്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. പകരം കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്ബ് ചൂട് പാലോ പഴങ്ങളോ കഴിക്കുക.
6.നേരത്തെ അത്താഴം കഴിക്കുന്നതിലൂടെ തലച്ചോറിനും മറ്റ് അവയവങ്ങള്‍ക്കും അടുത്ത ദിവസത്തേയ്ക്ക് സ്വയം ഊര്‍ജം നല്‍കാനുള്ള സമയം ലഭിക്കും