സൗദി എണ്ണക്കപ്പലുകള്‍ക്കു നേരെ ഹൂഥി വിമതരുടെ ആക്രമണം
റിയാദ്: സൗദി അറേബ്യയുടെ രണ്ട് ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്ന വലിയ രണ്ട് എണ്ണക്കപ്പലുകള്‍ക്കു നേരെ ഹൂഥി വിമതരുടെ ആക്രമണം. ചെങ്കടലില്‍ യമന്‍ അതിര്‍ത്തിയില്‍ലെ ഹുദൈദ…
റിയാദ്: സൗദി അറേബ്യയുടെ രണ്ട് ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്ന വലിയ രണ്ട് എണ്ണക്കപ്പലുകള്‍ക്കു നേരെ ഹൂഥി വിമതരുടെ ആക്രമണം. ചെങ്കടലില്‍ യമന്‍ അതിര്‍ത്തിയില്‍ലെ ഹുദൈദ…
റിയാദ്: സൗദി അറേബ്യയുടെ രണ്ട് ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി പോവുകയായിരുന്ന വലിയ രണ്ട് എണ്ണക്കപ്പലുകള്‍ക്കു നേരെ ഹൂഥി വിമതരുടെ ആക്രമണം. ചെങ്കടലില്‍ യമന്‍ അതിര്‍ത്തിയില്‍ലെ ഹുദൈദ തുറമുഖത്തിന് സമീപമായിരുന്നു ആക്രമണം നടന്നത്. തുടര്‍ന്ന് ചെങ്കടലിലെ ബാബുല്‍ മന്തിബ് വഴിയുള്ള എണ്ണ കയറ്റുമതി സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ആക്രമണത്തില്‍ ഒരു കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതായി സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ഇതുവഴിയുള്ള യാത്ര സുരക്ഷിതമാവുന്നതു വരെ കയറ്റുമതി നിര്‍ത്തിവയ്ക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്.
ആക്രമണം ഉണ്ടായതായി അറബ് സഖ്യസേനയും സ്ഥിരീകരിച്ചെങ്കിലും എങ്ങനെയാണ് ആക്രമിക്കപ്പെട്ടതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. സഖ്യസൈന്യത്തിന്റെ ഇടപെടലിനാലാണു കൂടുതല്‍ നാശനഷ്ടങ്ങളില്ലാതെ രക്ഷപ്പെട്ടതെന്നും വക്താവ് പറഞ്ഞു.