
കുഞ്ചാക്കോ ബോബന്റെ ചോദ്യങ്ങളിൽ വലഞ്ഞ് നിർമ്മാതാക്കളുടെ സംഘടന; ഒടുവിൽ വിശദീകരണം
March 26, 2025കഴിഞ്ഞ ദിവസം നിർമ്മാതാക്കളുടെ സംഘടന പുറത്തു വിട്ട കണക്കുകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് കുഞ്ചാക്കോ ബോബൻ ഉന്നയിച്ചത്. ഇപ്പോഴിതാ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നിർമ്മാതാക്കളുടെ സംഘടന. നിർമ്മാതാക്കളുടെ സംഘടന പുറത്തുവിടുന്ന ചിത്രങ്ങളുടെ ലാഭനഷ്ട കണക്കുകൾ കൃത്യമല്ല എന്നതായിരുന്നു കുഞ്ചാക്കോ ബോബൻ പ്രധാനമായും ഉന്നയിച്ച വാദം.
ചിത്രങ്ങളുടെ തീയറ്റർ കളക്ഷനെക്കുറിച്ചുപറയുമ്പോൾ മറ്റ് ബിസിനെസ്സിലൂടെ ചിത്രം നേടുന്ന വരുമാനത്തെക്കുറിച്ച് പറയുന്നില്ല എന്ന് അദ്ദേഹം വിമർശിച്ചു. താൻ അഭിനയിച്ച ഓഫീസർ ഓൺ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട നിർമ്മാതാക്കൾ പുറത്തുവിട്ട കണക്കുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ചാക്കോച്ചൻ നിർമ്മാതാക്കളുടെ സംഘടനക്ക് നേരെ ചോദ്യങ്ങൾ ഉന്നയിച്ചത്.
13 കോടി മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിന്റെ തിയേറ്റർ കളക്ഷൻ 11 കോടി മാത്രമെന്നാണ് അവർ നൽകിയ കണക്ക് .നിർമ്മാതാക്കളുടെ ഇത്തരം വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു കുഞ്ചാക്കോ ബോബൻ രംഗത്തെത്തിയത്
11 കോടി തിയേറ്റർ കളക്ഷൻ എന്ന കണക്കുകൾ പുറത്തുവിടുമ്പോഴും ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയായിരുന്നു. പക്ഷെ നഷ്ട ചിത്രങ്ങളുടെ പട്ടികയിൽ ആയിരുന്നു ഓഫീസർ ഓൺ ഡ്യൂട്ടി ഉൾപ്പെടുത്തിയിരുന്നത്. . ചിത്രത്തിന് നഷ്ടം ഉണ്ടായിട്ടില്ലെന്നും വലിയ ലാഭം ലഭിച്ചു എന്നും പറഞ്ഞ ചാക്കോച്ചൻ പിന്നെങ്ങനെയാണ് നിർമ്മാതാക്കൾ ഇത്തരം ഒരു കണക്ക് പുറത്തുവിടുന്നതെന്ന് ചോദിച്ചു.നിർമ്മാതാക്കളുടെ സംഘടനയുടെ കണക്കുകളെ പൂർണ്ണമായും തള്ളുന്നതായിരുന്നു ചാക്കോച്ചന്റെ മറുപടി.
“നിർമ്മാതാക്കൾക്ക് ചിത്രത്തിൽ നിന്ന് ലഭിച്ചത് 11 കോടിയല്ല . അതിനേക്കാൾ കൂടുതലോ അതിനിരട്ടിയോ ആയിരിക്കും. 11 കോടിയെന്ന് സംഘടനയുടെ പ്രതിനിധികൾ പറഞ്ഞത് കേരളത്തിലെ തീയേറ്ററുകളിൽ നിന്ന് മാത്രം നിർമ്മാതാവിന് ലഭിച്ച ലാഭമായിരിക്കും. അങ്ങനെ ലഭിച്ചാൽ പോലും 11 കോടിയിൽ കൂടുതലായിരിക്കും . അവരുടെ കണക്ക് കൃത്യമല്ല, കണക്കുപറയുകയാണെങ്കിൽ കൃത്യമായും വ്യക്തമായും പറയണം” എന്നും ചാക്കോച്ചൻ പറഞ്ഞു.
30 കോടിയോളം രൂപ കേരളത്തിലെ തീയേറ്ററുകളിൽ നിന്ന് മാത്രം ചിത്രം കളക്ട് ചെയ്തു കഴിഞ്ഞു എന്നും കേരളത്തിലെ പുറത്തുള്ള തിയേറ്ററുകളും സിനിമ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം ഓ ടി ടി സാറ്റ്ലൈറ്റ്,ഓഡിയോ റൈറ്റ് , ഡബ്ബിങ് റൈറ്റ് തുടങ്ങിയവയുടെ തുടങ്ങിയവയുടെ വിൽപ്പനയിലൂടെയും വലിയ തുകകൾ ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഈ കണക്കുകൾ എല്ലാം എന്തുകൊണ്ടാണ് അവർ കണക്കിൽ പെടുത്താതെന്നും നിർമ്മാതാവിന് ഏതൊരു രീതിയിലാണ് വരുമാനം വരുന്നതെന്ന് അറിയാത്തവരാണോ സംഘടനയുടെ പ്രതിനിധികളെന്നും കുഞ്ചാക്കോ ബോബൻ ചോദിച്ചു.
കുഞ്ചാക്കോ ബോബന്റെ ചോദ്യങ്ങളിൽ നിന്നും അബദ്ധം പറ്റിയെന്നു മനസിലാക്കിയ നിർമ്മാതാക്കളുടെ സംഘടനാ കൂടുതൽ വിശദീകരണങ്ങളുമായാണ് ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. ഓഫീസർ ഓൺ ഡ്യൂട്ടി പരാജയമാണെന്ന് തങ്ങൾ പറഞ്ഞിട്ടില്ലെന്നാണ് അവർ ഇപ്പോൾ പറയുന്നത്. എന്നാൽ അന്ന് അവർ പുറത്തുവിട്ട പട്ടികയിൽ നഷ്ട ചിത്രങ്ങളുടെ പട്ടികയിലായിരുന്നു ചിത്രം. തിയറ്റർ കളക്ഷനെ പറ്റിയുള്ള വിവരങ്ങളാണ് തങ്ങൾ പുറത്തുവിട്ടതെന്ന് പറയുന്ന അവർ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ സാറ്റ്ലൈറ്റ് ബിസിനെസ്സ് നേരത്തെ തന്നെ നടന്നിരുന്നെന്നും അവർ പറയുന്നു.
കൂടാതെ ബ്രോമാൻസ്, പൈങ്കിളി, നാരായണീന്റെ മൂന്നാണ്മക്കൾ എന്ന ചിത്രങ്ങളും ഇത്തരത്തിൽ സാറ്റ്ലൈറ്റ് ബിസിനസ് നടത്തിയിട്ടുണ്ടെന്ന് അറിവ് ലാഭിച്ചതായും അവർ പറയുന്നത്. കൂടാതെ സിനിമയിലെ ലാഭ നഷ്ടക്കണക്കുകൾ പുറത്തുവിടുന്നതിലൂടെ ഭൂരിഭാഗം വരുന്ന സിനിമകളും കേരളത്തിലെ തിയേറ്റർ കളക്ഷൻ കൊണ്ട് മാത്രം തൃപ്തിപെടേണ്ടി വരുന്നവയാണ്. സിനിമയിലെ ബിസിനസിനെ കുറിച്ചോ നിലവിലെ ബിസിനെസ്സ് സാധ്യതകളെക്കുറിച്ചോ അറിയാതെ പണം മുടക്കി പാപ്പരാകേണ്ടി വരുന്ന നിർമ്മാതാക്കളെ ബോധവൽക്കരിക്കുകയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അവർ പറയുന്നത്. എന്നാൽ നിർമ്മാതാക്കളുടെ അത്തരം വാദങ്ങൾക്കെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.
“കൃത്യമായ കണക്കുകളാണ് പുറത്തുവിട്ടത്. പുതുമുഖ നിർമാതാക്കളെ സിനിമയിലേക്ക് ഇറക്കി വഞ്ചിക്കുന്നതിനെതിരെയാണ് കണക്ക് പുറത്തുവിട്ടത്. തീയേറ്ററുകളുടെ ദുരവസ്ഥ പുറത്തുകാണിക്കുന്നതാണ് കണക്കുകൾ. പരിചയമില്ലാത്ത പുതിയ നിർമതാക്കളെ കൊണ്ടുവന്ന് വഞ്ചിക്കാനായി ഒരു കൂട്ടം ആളുകൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഓഫീസർ ഓൺ ഡ്യൂട്ടി പരാജയപ്പെട്ടെന്ന് പറഞ്ഞിട്ടില്ല,” ഫിയോക് വാർത്താസമ്മേളനത്തിൽ അറിയിച്ചു.