സിംബാബ്‌വെന്‍ ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്
സിംബാബ്‌വെന്‍ ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്. ജനം പുതിയ പ്രസിഡന്റിനായി വിധിയെഴുതുമ്‌ബോള്‍ തുടര്‍ച്ചയായി 37 വര്‍ഷം രാജ്യം ഭരിച്ച റോബര്‍ട്ട് മുഗാബെ എന്ന മുന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്…
സിംബാബ്‌വെന്‍ ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്. ജനം പുതിയ പ്രസിഡന്റിനായി വിധിയെഴുതുമ്‌ബോള്‍ തുടര്‍ച്ചയായി 37 വര്‍ഷം രാജ്യം ഭരിച്ച റോബര്‍ട്ട് മുഗാബെ എന്ന മുന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്…
സിംബാബ്‌വെന്‍ ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്. ജനം പുതിയ പ്രസിഡന്റിനായി വിധിയെഴുതുമ്‌ബോള്‍ തുടര്‍ച്ചയായി 37 വര്‍ഷം രാജ്യം ഭരിച്ച റോബര്‍ട്ട് മുഗാബെ എന്ന മുന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചിത്രത്തിലേയില്ല. അതേസമയം തന്റെ പിന്‍ഗാമിയാകാന്‍ മത്സരിക്കുന്ന എമേഴ്‌സണ്‍ നംഗാഗ്വെയെ പിന്തുണക്കുന്നില്ലെന്ന പ്രതികരണവുമായി മുഗാബെ രംഗത്തെത്തി
സാനു പിഎഫ് പാര്‍ട്ടിയുടെ എമേഴ്‌സണ്‍ നംഗാഗ്വയും മൂവ്‌നമെന്റ് ഫോര്‍ ഡെമോക്രാറ്റിക് സഖ്യത്തിലെ നെല്‍സണ്‍ ചമൈസയും തമ്മിലാണ് പ്രധാന മത്സരം. ആകെ 23 സ്ഥാനാര്‍ഥികളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അതിനിടെ ഭരണകക്ഷി സ്ഥാനാര്‍ഥിയും തന്റെ പിന്‍ഗമിയുമായ എമേഴ്‌സണ്‍ നംഗാഗ്വയെ പിന്തുണക്കില്ലെന്ന് മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ വ്യക്തമാക്കി. തന്നെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റാന്‍ മുന്‍കൈടുത്ത പാര്‍ട്ടിക്ക് താന്‍ വോട്ടു ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.
1980 ല്‍ ബ്രിട്ടണില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ചരിത്രത്തിലാദ്യമായി മുഗാബെയില്ലാത്ത ബാലറ്റാണ് ഇത്തവണ വോട്ടര്‍മാര്‍ക്കു മുന്നിലെത്തിലെത്തുന്നത്. 56 ലക്ഷം വോട്ടര്‍മാരില്‍ 60 ശതമാനവും 40 വയസ്സിന് താഴെയുള്ളവരാണ്. അതുകൊണ്ട് തന്നെ യുവാക്കളെ ആകര്‍ഷിക്കുന്ന വാഗ്ദാനങ്ങളുമായായിരുന്നു സ്ഥാനാര്‍ഥികളുടെ പ്രചാരണം. അധികാരത്തിലെത്തിയാല്‍ തൊഴിലും മെച്ചപ്പെട്ട ജീവിത സാഹചര്യവും നല്‍കുമെന്നതായിരുന്നു സ്ഥാനാര്‍ഥികളുടെ മുഖ്യപ്രചാരണം.
ആഗസ്റ്റ് നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്തു വരും. ഒരു സ്ഥാനാര്‍ഥിക്കും 50 ശതമാനത്തിലേറെ വോട്ട് നേടാനായില്ലെങ്കില്‍ സെപ്തംബര്‍ എട്ടിന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.