കൊളംബിയയില്‍ വിമാനാപകടം;13 മരണം

March 11, 2019 0 By Editor

കൊളംബിയയില്‍ വിമാനാപകടത്തില്‍ 14 പേര്‍ മരണപ്പെട്ടു. ലേസര്‍ എയര്‍‌ലൈന്‍സിന്‍റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ആഭ്യന്തര വിമാനസർവീസ് നടത്തുന്ന ലേസർ എയർലൈൻസിന്റെ ഡഗ്ലസ് ഡി.സി-3 എന്ന ചെറുവിമാനമാണ് തകർന്നുവീണത്. തെക്കൻ കൊളംബിയയിലെ സാൻ ഹൊസെ ഗവിയേരയിൽനിന്ന് വില്ലാവിൻസെസിയോ നഗരത്തിലേക്കുള്ള യാത്രമധ്യേയാണ് അപകടമുണ്ടായത്. 30 സീറ്റുള്ള വിമാനം സാങ്കേതിക തകരാർ മൂലമാണ് അപകടത്തില്‍ പെട്ടതെന്നാണ് സൂചന.