ജോസഫിന് സീറ്റ് നല്കുന്ന കാര്യം അറിയില്ലെന്ന് ലീഗ്
March 15, 2019പി.ജെ ജോസഫിന് സീറ്റ് നല്കുന്ന കാര്യം അറിഞ്ഞിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന ലീഗ് നേതാക്കളുടെ യോഗത്തിന് ശേഷമാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പി.ജെ ജോസഫിന് ഇടുക്കി സീറ്റ് നല്കി കേരളാ കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ലീഗ് നിലപാട് വ്യക്തമാക്കിയത്.