ഇമാം പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴി ; ലുക്ക് ഔട്ട് നോട്ടീസ് ഇന്ന് പുറത്തിറക്കും

ഇമാം പീഡിപ്പിച്ചതായി പെൺകുട്ടിയുടെ മൊഴി ; ലുക്ക് ഔട്ട് നോട്ടീസ് ഇന്ന് പുറത്തിറക്കും

February 14, 2019 0 By Editor

തിരുവനന്തപുരം : തൊളിക്കോട് ഇമാം ഷെഫീക്ക് അൽ ഖാസിമിയ്ക്കെതിരെ പെൺകുട്ടിയുടെ മൊഴി.ശിശുക്ഷേമ സമിതി നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി ഇമാമായിരുന്ന ഖാസിമി ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയത് മനപ്പൂര്‍വമെന്നും വ്യക്തമാക്കിയത്. പീഡനം നടന്നത് വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചു.പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തും .

അതേ സമയം ഒളിവിൽ കഴിയുന്ന ഷെഫീക്ക് അൽ ഖാസിമിയെ കണ്ടെത്താനായുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കും.ഖാസിമിയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു.ഇമാം രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.